കോവിഡ് കാലത്ത് അതിജീവന ശക്തിയായത് സ്ത്രീകള്‍- ഡോ. ബി. ഇക്ബാല്‍


ഒരു സമൂഹത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെടുന്നതിലെ പ്രധാന ഘടകം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്.

ഡോ. ബി.ഇക്ബാൽ പ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: ചരിത്രം എല്ലാക്കാലത്തും പുരുഷന്‍മാരുടേതു മാത്രമായിരുന്നെന്നും എന്നാല്‍, കോവിഡിന്റെ ചരിത്രം സ്ത്രീകളെയാണ് രേഖപ്പെടുത്തുകയെന്നും ഡോ. ബി.ഇക്ബാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയിലെ എട്ടാമത്തെ പ്രഭാഷണം നടത്തുകയായിരുന്നു കേരള സര്‍വകലാശാല മുന്‍ വി.സി.യും പൊതുജനാരോഗ്യ വിദഗ്ധനുമായ ബി.ഇക്ബാല്‍. 'കോവിഡ് മഹാമാരി അതിജീവനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍' എന്ന വിഷയത്തിലായിരുന്നു തിരുവനന്തപുരം ഗവ. വിമെന്‍സ് കോേളജില്‍ നടന്ന പ്രഭാഷണം.

ലോകചരിത്രം തന്നെ മനുഷ്യന്‍ മഹാമാരികളുമായി നടത്തിയ ഏറ്റുമുട്ടലുകളാണ്. പുരുഷകേന്ദ്രീകൃതമായ ചരിത്രത്തെ കോവിഡ് തിരുത്തി. കോവിഡ് മുന്നറിയിപ്പ് ആദ്യം നല്‍കിയത് ചൈനീസ് ശാസ്ത്രജ്ഞയായിരുന്നു.

കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകള്‍ കണ്ടെത്തിയതും വനിതകളായിരുന്നു. കോവിഡ് പരന്നപ്പോള്‍ വാക്സിന്‍ കണ്ടുപിടിക്കാന്‍ നേതൃത്വംകൊടുത്തത് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷക സാറാ കാതറിന്‍ ഗില്‍ബര്‍ട്ട് ആയിരുന്നു. വയറ്റില്‍ മൂന്നുകുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച അവസ്ഥയിലായിരുന്നു സാറ.

പ്രസവശേഷം കുഞ്ഞുങ്ങളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് സാറ ഗവേഷണം തുടര്‍ന്നതുകൊണ്ടാണ് നമുക്ക് കോവിഡ് വാക്സിന്‍ ലഭിച്ചത്. ഹംഗേറിയന്‍ ഗവേഷക കാതിന്‍ കാരിക്കോയും ഇന്ത്യന്‍ ഗവേഷക ഡോ. കെ.സുമതിയുമൊക്കെ വാക്സിനു പിന്നിലുണ്ട്. ഇപ്പോള്‍ കോവിഡനന്തര രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു നേതൃത്വം കൊടുക്കുന്നതും ഒരു വനിതയായ ലിസാ മക്കോക്കല്‍ ആണ്.

കോവിഡ് കാലത്തെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ഭരണാധികാരികളുടെ പട്ടികയെടുത്താല്‍ ആദ്യ പത്തുപേരും വനിതകളായിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന ഇങ്ങനെ പോകുന്നു ആ പട്ടിക. മനുഷ്യന്റെ അതിജീവനത്തില്‍ എന്നും സ്ത്രീകള്‍ക്കായിരുന്നു മുഖ്യപങ്ക്. മുന്‍കൂട്ടി കാണാനും സഹാനുഭൂതിയോടെയും ജനാധിപത്യപരമായും തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കാവും.

ഒരു സമൂഹത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെടുന്നതിലെ പ്രധാന ഘടകം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. കോവിഡ് അനുഭവങ്ങളുമായി ഇറങ്ങിയ സാഹിത്യസൃഷ്ടികളിലും പെണ്‍ എഴുത്തുകാരായിരുന്നു മുന്‍പന്തിയില്‍.

അതേസമയം കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ചതും സ്ത്രീകളായിരുന്നു- ഇക്ബാല്‍ പറഞ്ഞു.

കോേളജ് പ്രിന്‍സിപ്പല്‍ ചാന്ദിനി സാം, മലയാളം വിഭാഗം അധ്യാപിക ഗംഗാദേവി, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: mbifl lectureseries 2023 dr b iqbal speech role of women during covid 19 mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented