ഡോ. പി.കെ രാജശേഖരൻ
തിരുവനന്തപുരം: സി.വി രാമന്‍ പിള്ള വളര്‍ത്തി വലുതാക്കിയ തെക്കന്‍ ഭാഷാശൈലി ഇന്ന് പരിഹാസഭാഷയായി മാറിയിരിക്കുകയാണെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ. പി.കെ രാജശേഖരന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന നൂറു ദേശങ്ങള്‍ നൂറു പ്രഭാഷണങ്ങള്‍ എന്ന പരിപാടിയുടെ ഭാഗമായി മലയാള സാഹിത്യത്തിലെ തെക്കന്‍ പെരുമയെക്കുറിച്ച് കുഴിത്തുറ മലയാള സമാജം ഹാളില്‍ പ്രഭാഷണം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
'സി.വി. വളര്‍ത്തിയെടുത്ത അതിഗംഭീരമായ ഒരു ഭാഷാശൈലിയെ പിന്നീട് ഒരു പരിഹാസഭാഷയാക്കി മാറ്റി. കേരളത്തിന്റെ തെക്കേയറ്റത്തെ മലയാളികള്‍ ഇന്നൊരു കുടിയേറ്റ ജനതയായി മാറിയിരിക്കുകയാണ്. നമ്മുടെ ജനജീവിതം പോലും തെക്കന്‍ കേരളത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മലയാള സിനിമ 'വള്ളുവനാടന്‍' സിനിമ എന്നതില്‍ നിന്നും മാറി 'ജില്ലകളുടെ തോറും' ഉള്ള സിനിമകള്‍ എന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴും 'തെക്കന്‍ സിനിമ', തെക്കന്‍ സാഹിത്യം എന്നിവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നില്ല. തെക്കന്‍ പാട്ടിന്റെ പാരമ്പര്യം വീണ്ടെടുക്കാന്‍ നമുക്ക് കഴിയണം'- പി.കെ രാജശേഖരന്‍ പറഞ്ഞു.
Content Highlights: mbifl lecture series ,mbifl 2023, Dr. P.K Rajasekharan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..