തിരുവനന്തപുരം കാര്യവട്ടം കാമ്പസ്സിൽ പ്രഭാഷണം നടത്തുന്ന ബെന്യാമിൻ
തിരുവനന്തപുരം: ടിക്ക് ടോക്ക് താരത്തിന് കിട്ടുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരന് കിട്ടുന്നില്ലെന്ന് ബെന്യാമിന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി നടത്തിവരുന്ന നൂറു ദേശങ്ങള്‍ നൂറു പ്രഭാഷണങ്ങള്‍ എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി 'കഥ പറയുമ്പോള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം കാര്യവട്ടം കാമ്പസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു ബെന്യാമിന്‍.
നമ്മുടെ ഉള്ളില്‍ നമ്മള്‍ പോലുമറിയാതെ ഒരു കഴിവ് ഉറങ്ങിക്കിടക്കുന്നുണ്ടാകും. ഏഴെട്ടുവര്‍ഷത്തെ നിരന്തരമായ വായനക്കൊടുവിലാണ് ഞാന്‍ എഴുത്തിന്റെ ലോകത്തേക്ക് വരുന്നത്. കിളികളോട് എങ്ങനെ പറക്കുന്നു എന്നു ചോദിച്ചാല്‍, അന്നുമുതല്‍ കിളി പറക്കാന്‍ മറന്നുപോവും. ഒരാള്‍ എന്തിന് കഥയെഴുതുന്നു എന്ന ചോദ്യം പ്രധാനമാണ്. ടിക്ക് ടോക്ക് താരത്തിന് കിട്ടുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരന് കിട്ടുന്നില്ല. ഒരാളുടെ ഉള്ളില്‍ കിടക്കുന്ന കഥകള്‍ തന്നെ കൊന്നുകളയുമെന്ന വേദന ഉള്ളപ്പോഴാണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്- ബെന്യാമിന്‍ പറഞ്ഞു.
Content Highlights: mbifl lecture series ,mbifl 2023, Benyamin, Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..