മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവംആനന്ദ് നീലകണ്ഠന്റെ പ്രഭാഷണം ഇന്ന്


ആനന്ദ് നീലകണ്ഠൻ

മാനന്തവാടി: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള ജില്ലയിലെ നാലാമത്തെ പ്രഭാഷണം വ്യാഴാഴ്ച മാനന്തവാടി ഗവ. കോളേജിൽ നടത്തും. പ്രഭാഷകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠൻ പ്രഭാഷണം നടത്തും. കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ ഉച്ചയ്ക്ക് 1.30-ന് നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൾ സലാം അധ്യക്ഷത വഹിക്കും. ജൈവകർഷകൻ ഏച്ചോം ഗോപി ആനന്ദ് നീലകണ്ഠനുള്ള ഉപഹാരം നൽകും.

എം.ബി.ഐ.എഫ്.എൽ. നാലാംപതിപ്പിനു മുന്നോടിയായുള്ള ‘നൂറുദേശം നൂറുപ്രഭാഷണങ്ങൾ’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള നൂറുദേശങ്ങളിലാണ് വ്യത്യസ്തവിഷയങ്ങളിൽ പ്രഗല്ഭരായ പ്രഭാഷകർ സംസാരിക്കുന്നത്. അക്ഷരോത്സവത്തിന്റെ കേളികൊട്ടായിരിക്കും പ്രഭാഷണപരമ്പര. മാതൃഭൂമിയുടെ ശതാബ്ദിവർഷത്തിൽ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: mbifl lecture series mbifl 2023 anand neelakantan speech govt mananthavadi college wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented