'ചരിത്രത്തിന്റെ നിഴലിൽ ഭാവിയുടെ വെളിച്ചത്തിലേക്ക്' എന്ന വിഷയത്തിൽ എഴുത്തുകാരൻ വിനോയ് തോമസ് അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ പ്രഭാഷണം നടത്തുന്നു.
ഇരിട്ടി: പുതുതലമുറ നല്കുന്ന വെളിച്ചമാണ് ഭാവിയുടെ പ്രതീക്ഷയും അടയാളവുമെന്ന് എഴുത്തുകാരന് വിനോയ് തോമസ്. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന് മുന്നോടിയായി 'ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തിലേക്ക്' എന്ന വിഷയത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ നിഴല്‍ ചെറിയ നിഴലല്ല, അത് ഇരുണ്ട നിഴലാണ്. പല ചരിത്രങ്ങളും മിഥ്യയാണ്. ഓരോ കാലഘട്ടത്തിലും എഴുതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി വ്യഖ്യാനിക്കപ്പെടുകയാണ്.
യുവതലമുറ വെളിച്ചത്തിലേക്കുള്ള വഴിയാകണം. നിങ്ങള്‍ക്ക് തുറന്നുകിട്ടുന്ന വഴിയിലൂടെ പറയാനുള്ളത് പറയണം. ജീവിതസാഹചര്യമാണ് മനുഷ്യന്റെ സ്വത്വത്തെ നിര്‍ണയിക്കുന്നത്. സാഹിത്യത്തില്‍ ഒരിക്കലും തെറിപറയാന്‍ വേണ്ടി തെറി ഉപയോഗിച്ചിട്ടില്ല. സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമാണ് അത് ഉപയോഗിച്ചിട്ടുള്ളത്. തെറിയാണ് ഭാഷയുടെ ജീവന്. ഇതിന് സാധ്യതയില്ലാത്ത ഭാഷകള്‍ മരിക്കുകയാണ്.
എഴുത്തുകാരന്റെ ഭാഷ ഒരിക്കലും രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കലല്ല. യുവതലമുറയോട് സംവദിക്കുമ്പോഴാണ് സത്യത്തിന്റെ നിഴല്‍ വെളിച്ചമായി മാറുന്നത്. കാലത്തിന്റെ ചരിത്രം യുവതയുടേതാകണം. അവരോട് സംവദിച്ചും അവരുടെ ഭാഷകളും ചിന്തകളും ഉള്‍ക്കൊണ്ടുമുള്ള രചനകള്‍ക്ക് ഇരുണ്ട നിഴലിനെ വെളിച്ചമാക്കാന്‍ കഴിയും.
പുതിയ തലമുറ എഴുതുമ്പോള്‍ അത് മുതിര്‍ന്നവര്‍ക്ക് പ്രത്യേകിച്ച് സാഹിത്യമേഖലയിലുള്ളവര്ക്ക് വായിക്കാന്‍ കൊടുക്കരുത്. സമപ്രായക്കാര്‍ക്കോ അതിന് താഴെയുള്ളവര്‍ക്കോ വേണം നല്കാന്. അവര്‍ക്കിഷ്ടപ്പെട്ടാല്‍ ആ രചന വിജയിക്കുമെന്നുറപ്പാണ് -അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കാരക്കാട്ട്, മലയാള വിഭാഗം മേധാവി സി.കെ. രജിഷ, കെ. കുഞ്ഞിമാധവന്‍ എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുക. ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് പ്രഭാഷണത്തിന്റെ പ്രായോജകര്‍.
Content Highlights: mbifl lecture series 2023, Vinoy Thomas, Don Bosco College, Angadikadavu, Kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..