ജാസി ഗിഫ്റ്റ്, രവി മേനോൻ
തിരുവനന്തപുരം: മലയാള സിനിമാ ഗാനരംഗത്ത് അതുവരെ നിലനിന്നിരുന്ന എല്ലാ സംഗീത സങ്കല്പങ്ങളെയും ലജ്ജാവതി എന്ന ഒറ്റപ്പാട്ടിലൂടെ ജാസി ഗിഫ്റ്റ് അട്ടിമറിച്ചുവെന്ന് ഗാനനിരൂപകനും എഴുത്തുകാരനുമായ രവി മേനോൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൻെറ ഭാഗമായി നടന്നുവരുന്ന നൂറു ദേശങ്ങൾ നൂറു പ്രഭാഷണങ്ങൾ എന്ന പ്രഭാഷണപരമ്പരയിൽ മലയാള ചലചിത്രഗാനങ്ങള്‍ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലജ്ജാവതി എന്ന പാട്ടിൻെറ പേരിൽ ജാസി ഗിഫ്റ്റിന് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. മലയാള സിനിമാ സംഗീതത്തിന്റെ പിന്നീടുള്ള കാലത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ജാസിയുടെ പരീക്ഷണങ്ങളായിരുന്നു. ഒരിക്കലും അതിനെ പഴയ കാലഘട്ടവുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. പ്രണയം സ്വകാര്യനിമിഷമാണ്. അടച്ചിട്ട മുറിയിലോ, മരത്തണലിലോ വളരെ സൗമ്യമായി നിശബ്ദമായി മന്ത്രിച്ചുകൊണ്ട് കൈമാറേണ്ട വികാരമല്ല പ്രണയം. അത് തെരുവീഥികളില്‍ ആഘോഷിക്കാനാകുമെന്ന് ജാസിയുടെ പാട്ടുകളില്‍ കഴിഞ്ഞു. പാശ്ചാത്യം

ഉള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള സംഗീത ശാഖകള്‍ നമ്മുടെ സിനിമാ സംഗീതത്തിലേക്ക് ഇക്കാലയത്ത് ലയിച്ചുകഴിഞ്ഞു. പിന്നീടുണ്ടായ മാറ്റങ്ങളെല്ലാം അതിന്റെ തുടര്‍ച്ചയാണ്. ശബ്ദസൗകുമാര്യത്തിന് പകര പിന്നീട് ഭാവത്തിന് പ്രാധാന്യം നല്കി തുടങ്ങി. സിനിമയിലെ പാട്ടുകള്‍ പശ്ചാത്തലത്തില്‍ മിന്നിമറയുന്ന ശകലങ്ങളായി മാറി. പൂര്‍ണ്ണമായ പാട്ടുകള്‍ ഇല്ലാതായി. നല്ല ശബ്ദവും ഉച്ചാരണവും വേണ്ട പക്ഷേ നിങ്ങളുടെ ശബ്ദത്തില്‍ ഭാവം വേണം എന്ന സ്ഥിതിയിലേക്ക് മാറി.- രവി മേനോൻ പറഞ്ഞു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വെച്ചാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷൻ നടക്കുന്നത്. ലോകപ്രശസ്തരായ എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന അക്ഷരോത്സവത്തിലേക്കുള്ള പ്രവേശന രജിസ്ട്രേഷൻ തുടരുകയാണ്.
Content Highlights: mbifl lecture series 2023 ravi menon speech malayalam film song past present future, mbifl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..