'നാലാം വ്യാവസായിക വിപ്ലവം കേരളത്തെ കടന്നുപോയോ' എന്ന വിഷയത്തിൽ മുരളി തുമ്മാരുകുടി പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: ലോകം അഞ്ചാം വ്യാവസായിക വിപ്ലവത്തിലേക്കു കടക്കുമ്പോള്‍ നാം ഒന്നാം വിപ്ലവത്തിലാണോ രണ്ടാം വിപ്ലവത്തിലാണോയെന്ന സംശയമാണുള്ളതെന്ന് യു.എന്‍. സി.ഡി.സി. ഡയറക്ടര്‍ മുരളി തുമ്മാരുകുടി. നമ്മുടെ പല വിഭാഗങ്ങളും വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്താണ് ഇപ്പോഴുമുള്ളത്. ഇത് ദുഃഖകരമാണ്.
ഭാവി മുന്‍കൂട്ടിക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാ മേഖലയിലും വേണ്ടതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയില്‍ 'നാലാം വ്യാവസായിക വിപ്ലവം കേരളത്തെ കടന്നുപോയോ' എന്ന വിഷയത്തില്‍ ടെക്നോപാര്‍ക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ത്രീഡി പ്രിന്റിങ്ങില്‍ വീടുകള്‍ നിര്‍മിക്കുന്ന കാലത്ത് ഇവിടെ റോമന്‍ കാലഘട്ടത്തിലേതുപോലെയാണ്. യന്ത്രവത്കരണം തൊഴിലിനെ ഇല്ലാതാക്കുമെന്നത് ലോകത്തെമ്പാടുമുള്ള ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെ ജോലിക്ക് ആളില്ലാത്ത അവസ്ഥയാണുള്ളത്. ജോലിയില്ലാതാകും എന്ന ഭയത്തിന് അടിസ്ഥാനമില്ല. കൂടുതല്‍ മെച്ചപ്പെട്ട ജോലിയുണ്ടാക്കുകയെന്നതാണ് പ്രധാനം. കാലാകാലങ്ങളില്‍ നമ്മുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
.jpg?$p=1990e2a&&q=0.8)
ഡേറ്റ വിവിധരീതിയില്‍ ലഭ്യമാകുമ്പോള്‍ത്തന്നെ അവയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനാവുന്നില്ല. ഉദാഹരണമായി 36 ലക്ഷംപേര്‍ സഞ്ചരിക്കുന്ന കെ.എസ്.ആര്.ടി.സി.ക്ക് തങ്ങളുടെ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങളില്ല.
വിവരങ്ങള്‍ ഏറ്റവും വിലപ്പെട്ട ഇക്കാലത്ത് നമുക്ക് നമ്മുടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളില്ല. നമ്മുടെ നഴ്സറികളിലൂടെ എന്തൊക്കെ സസ്യങ്ങള്‍ വില്‍പ്പന നടത്തുന്നു, വിദേശിയായ എന്തൊക്കെ സസ്യങ്ങള്‍ ഇവിടെ വില്ക്കപ്പെടുന്നുവെന്നതു സംബന്ധിച്ച് നമുക്ക് വിവരങ്ങളില്ല. ഡേറ്റ ഉപയോഗിച്ച് സാമ്പത്തികവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ നമുക്കുണ്ട്. ഇതിനെയും സാങ്കേതികതയെയും ഉപയോഗിക്കുന്നില്ല. അങ്ങനെവരുമ്പോള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലിയും തേടി വിദേശങ്ങളിലേക്കു പോകും. ഡേറ്റ നമുക്ക് നല്‍കുന്നത് വലിയ സാധ്യതകളാണ്. ഇതു ശരിയായി ഉപയോഗപ്പെടുത്താന്‍ നയരൂപവത്കരണമാണ് വേണ്ടതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ സാങ്കേതികമായി എവിടെ നില്‍ക്കുന്നുവെന്നത് വിശകലനം ചെയ്യണം. സര്‍ക്കാരിന്റെ പക്കലുള്ളത് എന്ത് ഡേറ്റയാണ് എന്നത് വിശകലനത്തിനു വിധേയമാക്കണം. വിവരസംയോജനമെന്നത് വലിയ വെല്ലുവിളിയല്ല. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്ന യുവാക്കളുടെയും സ്ത്രീകളുടെയുമൊക്കെ പ്രായവ്യത്യാസം വലുതാണ്. യുവാക്കളെയും സ്ത്രീകളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്നവര്‍ തീരുമാനം കൈക്കൊള്ളുന്നവരുടെ കൂട്ടത്തിലുണ്ടാകണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
.jpg?$p=8a7b7b1&&q=0.8)
ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യുടെ പ്രതിനിധികളായ നസിന് ശ്രീകുമാര്‍, രാജീവ് കൃഷ്ണന്, വിനീത് കൃഷ്ണന്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍, യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രതിധ്വനി എക്സിക്യുട്ടീവ് അംഗം സുജിത സുകുമാരന്‍ മുരളി തുമ്മാരുകുടിക്ക് ഉപഹാരം കൈമാറി.
Content Highlights: mbifl lecture series 2023, mbifl2023, murali thummarukudi, thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..