മുരളി തുമ്മാരുകുടി സംസാരിക്കുന്നു.
തിരുവനന്തപുരം: ലോകം അഞ്ചാം വ്യവസായവിപ്ലവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളം രണ്ടോ മൂന്നോ വ്യവസായവിപ്ലവത്തില്‍ മാത്രമേ എത്തിയിട്ടുള്ളു എന്ന് മുരളി തുമ്മാരുകുടി പറഞ്ഞു.
ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 'നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പരമ്പരയില്‍ 'നാലാം വ്യവസായവിപ്ലവം കേരളത്തെ കടന്നുപോയോ?'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'ലോകം അഞ്ചാം വ്യവസായവിപ്ലവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളം രണ്ടോ മൂന്നോ വിപ്ലവത്തില്‍ മാത്രമേ എത്തിയിട്ടുള്ളു. അല്ലാതെ നമ്മുടെ നാട്ടില്‍ ഇതുവരെ നാലാം വ്യവസായ വിപ്ലവംപോലും കടന്നുപോയിട്ടില്ല. ദുബൈ പോലുള്ള രാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവിതം എളുപ്പമാക്കുന്നത് കാണാം'.
'ദുബൈ വിമാനത്താവളത്തില്‍ ഒരാള്‍ ചെന്നിറങ്ങിയാല്‍ എല്ലാ കാര്യങ്ങളും എ.ഐ. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചെയ്യും. എന്നാല്‍ തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ ഒരാളെത്തിയാല്‍ പോലീസും പട്ടാളവുമെല്ലാം സ്യെൂരിറ്റി ചെക്കിങും മറ്റും നടത്തും. ആ ദൂരമാണ് കേരളത്തിലെ നിലവിലെ വ്യവസായവിപ്ലവത്തിനുള്ളത്'- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഡാറ്റ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും സംസാരിച്ച അദ്ദേഹം ഇവിടെ ഡിസിഷന്‍ മേക്കേഴ്സും, ആര്‍ക്കുവേണ്ടിയാണോ ഈ ഡിസിഷന്‍സ് എല്ലാം ഉണ്ടാക്കുന്നത് അവരുംതമ്മില്‍ ഒരു 30 വര്‍ഷത്തിന്റെ യെങ്കിലും ജനറേഷന് ഗ്യാപ്പുണ്ട് എന്ന് വ്യക്തമാക്കി. അങ്ങനെയുണ്ടാകുന്ന തീരുമാനങ്ങളില്‍നിന്ന് ഫലം അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ആവശ്യമുള്ളതായിരിക്കില്ല ലഭിക്കുന്നത് എന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു.
Content Highlights: mbifl lecture series 2023, mbifl2023, murali thummarukudi, industrial revolution, thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..