ജ്യോതി രാധികാ വിജയകുമാർ
കോഴിക്കോട്: ആരോ വരച്ചിട്ട വഴിയിലൂടെ പോവാതെ സ്വന്തമായി തെളിയിച്ച പാതയിലൂടെ ജീവിതത്തില്മുന്നേറാന് പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് പ്രഭാഷകയും പരിഭാഷകയുമായ ജ്യോതി രാധികാ വിജയകുമാര്‍ പറഞ്ഞു. മാതൃഭൂമി ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായുള്ള പ്രഭാഷണപരമ്പരയില്‍ 'പെണ്‍ജീവിതങ്ങള്‍ -തെളിയേണ്ട വഴികള്‍' എന്ന വിഷയത്തെക്കുറിച്ച് പ്രോവിഡന്‍സ് കോളേജില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആണിനും പെണ്ണിനും സമൂഹം സൃഷ്ടിച്ച വ്യത്യസ്ത അളവുകോലുകള്‍ മറികടക്കുകയും മാറിച്ചിന്തിക്കുകയും വേണം. മനുഷ്യരെ തുല്യതയോടെ കാണാത്ത എല്ലാ ചിന്താഗതികള്‍ക്കും വ്യവസ്ഥിതികള്‍ക്കുമെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയണമെന്നും അവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
എപ്പോഴും അനീതിയോട് പ്രതികരിക്കാന്‍ കഴിയണം. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ആരാണെന്ന ബോധ്യമുണ്ടായാല്‍ തീരുമാനങ്ങളെടുക്കുക എളുപ്പമായിരിക്കും. ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ചോദ്യംചെയ്യുന്നിടത്തുനിന്നെല്ലാം നിര്‍ഭയമായി ഇറങ്ങിപ്പോരാന്‍ കരുത്തുനേടണമെന്ന ജ്യോതിയുടെ വാക്കുകള്‍ പ്രോവിഡന്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ജീവിക്കുന്ന സമൂഹത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാറാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടാവണം. അതിന് മനുഷ്യനെ മുന്നില്‍ക്കണ്ട്, വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതണമെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
പരിപാടിയുമായി സഹകരിച്ച കൊടുവള്ളി മാനിപുരം പ്രണവം ആയുര്‍വേദ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉടമ ഡോ. കെ.ജെ. ശ്രീജിത്ത് ജ്യോതി രാധികാ വിജയകുമാറിന് ഉപഹാരം നല്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഷ്മിത. ഡോ. എസ്. അശ്വതി, അഭിഷ, കോളേജ് യൂണിയന് പ്രതിനിധികളായ സി.കെ. ശ്രീലക്ഷ്മി, റഷഫാത്തിമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എം.ബി. ഐ.എഫ്.എല്‍ നാലാംപതിപ്പിന്റെ മുന്നോടിയായുള്ള 100 ദേശം 100 പ്രഭാഷണങ്ങള്‍ പരമ്പരയുടെ ഭാഗമായിരുന്നു പരിപാടി.
Content Highlights: mbifl lecture series 2023 adv jyothi radhikavijayakumar speech kozhikode providence college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..