സി.വി.ആനന്ദബോസ് | Photo: Sivaprasad G
കോട്ടയം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തുന്ന ‘100 ദേശം, 100 പ്രഭാഷണങ്ങൾ’ പരമ്പരയിൽ കോട്ടയം സി.എം.എസ്. കോളേജിൽ പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഇന്ന് പ്രസംഗിക്കും. ‘ഇന്ത്യ: ചരിത്രവും ഭാവിയും’ എന്ന വിഷയത്തിൽ വൈകീട്ട് 3-നാണ് പ്രഭാഷണം. ഗവർണറായി ചുമതലയേറ്റശേഷം ജന്മനാടായ കോട്ടയത്തെത്തുന്ന ആനന്ദബോസിന്റെ നഗരത്തിലെ ആദ്യ പരിപാടിയാണ് മാതൃഭൂമി സംഘടിപ്പിക്കുന്നത്.
എഴുത്തുകാരെയും ചിന്തകരെയും വിവിധ ദേശങ്ങളിലെത്തിച്ച് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വെളിച്ചം പകരുകയാണ് ലക്ഷ്യം.
രാജ്യത്ത് ഒട്ടേറെ വികസന-സാമൂഹികക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ച സി.വി.ആനന്ദബോസ് മികച്ച ആശയങ്ങളുടെ പേരിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
മികച്ച എഴുത്തുകാരനും വാഗ്മിയുമാണ്. രാജ്യത്ത് ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട കലാലയമാണ് സി.എം.എസ്. കോളേജ്. ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജുമായി സഹകരിച്ചാണ് പ്രഭാഷണ പരിപാടി.
Content Highlights: mbifl 2023 lecture series, mbifl 2023, kottayam, c v ananda bose, governor of west bengal,
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..