സി.വി.ആനന്ദബോസ്
കോട്ടയം: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ആഘോഷമാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയില്‍ കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച പ്രഭാഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസെത്തും. കോട്ടയം സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാളില്‍ വൈകീട്ട് മൂന്നിനാണ് പരിപാടി.
രാജ്യത്ത് ഏറെ ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ട മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സി.വി.ആനന്ദബോസ് 'ആശയങ്ങളുടെ തമ്പുരാന്' എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
ഗവര്‍ണറായി സ്ഥാനമേറ്റശേഷം ജന്മനാടായ കോട്ടയത്ത് ആദ്യമെത്തുന്ന സി.വി.ആനന്ദബോസിന്റെ നഗരത്തിലെ ആദ്യ പരിപാടിയാണ് മാതൃഭൂമി സംഘടിപ്പിക്കുന്നത്.
Content Highlights: mbifl 2023 lecture series, mbifl 2023, c v ananda bose, kottayam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..