മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജിൽ നടന്ന പ്രഭാഷണപരിപാടിയിൽ ചലച്ചിത്രകാരൻ മധുപാൽ സംസാരിക്കുന്നു
രാമനാട്ടുകര: ഓരോ സാഹിത്യസൃഷ്ടിയും വായിക്കുമ്പോള്‍ വായനക്കാരന്റെ മനസ്സിലുണ്ടാവുന്നതാണ് അതിന്റെ ദൃശ്യഭാഷയെന്ന് ചലച്ചിത്രകാരന് മധുപാല്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജിലെ യു.ജി. സെമിനാര്ഹാളില് നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പുതുലോകം സിനിമയും സാഹിത്യവും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
നോവലും സിനിമയും രണ്ടുതരം ആസ്വാദന സ്വഭാവമുള്ളതാണ്. ഏതൊരു എഴുത്തിനെയും സിനിമയാക്കുമ്പോള്‍ ദൃശ്യഭംഗിക്കുവേണ്ടിയും ആശയ കൈമാറ്റത്തിനുവേണ്ടിയും ചില കൂട്ടിച്ചേര്‍ക്കലുകള്‍ അനിവാര്യമായി വന്നേക്കാം. ആസമയം നീതിബോധത്തിനകത്തുനിന്ന് വിഷയം കൈകാര്യംചെയ്യുകയാണ് വേണ്ടത്. എഴുത്തുകാരന് കണ്ടതില്‍നിന്ന് വേറിട്ടുകൊണ്ടാവരുത് തിരക്കഥയും പിന്നീട് സിനിമയും രൂപപ്പെടേണ്ടത്. സാഹിത്യ കൃതിയുടെ തലക്കെട്ട് മറ്റൊരു സിനിമയ്ക്കിടുമ്പോഴും ഈ നീതിബോധം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടക്കുന്ന നൂറു പ്രഭാഷണങ്ങളുടെ ഭാഗമായാണിത്. അക്ഷരോത്സവത്തിന്റെ വിളംബരംകൂടിയാണീ പ്രഭാഷണപരമ്പര.
കോയാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഫാറൂഖ് കോളേജിലെ പ്രഭാഷണം സംഘടിപ്പിച്ചത്. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എം. നസീര്‍ അധ്യക്ഷതവഹിച്ചു. കോയാസ് ഹോസ്പിറ്റല്‍ മാനേജര്‍ പി.ബി. ഷബീര്‍, മധുപാലിന് ഉപഹാരം നല്കി. ഫാറൂഖ് കോളേജ് മലയാളവിഭാഗം തലവന്‍ ഡോ. അസീസ് തരുവണ, അസി. പ്രൊഫസര്‍ ടി. മന്‍സൂര്‍ അലി എന്നിവര്‍ സംസാരിച്ചു.
Content Highlights: Mbifl 2023 lecture series, Mbifl 2023, Madhupal, Farooq College
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..