സുധാമൂർത്തിയും സുധാ വർഗീസും
തിരുവനന്തപുരം : രണ്ട് വഴികളില്‍ ഒരേ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നവരാണ് ഈ 'പത്മ സുധമാര്‍'. കര്‍മ മേഖലകള്‍ രണ്ടാണെങ്കിലും ഒരേ ജീവിത ലക്ഷ്യമാണ് പത്മഭൂഷണ്‍ സുധാ മൂര്‍ത്തിയെയും പത്മശ്രീ സുധാ വര്‍ഗീസിനെയും ഇന്ത്യയിലെ രണ്ട് വ്യത്യസ്ത 'സുധ'മാരായി അടയാളപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരെ അക്ഷരങ്ങള്‍ കൊണ്ട് കൂട്ടിയിണക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലാണ് ഇവര്‍ പരസ്പരം കണ്ട് സ്‌നേഹം പങ്കിട്ടത്.
കാലങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലില്‍ ഇരുവരും ആഹ്‌ളാദത്തോടെ ആലിംഗനം ചെയ്യുകയും വിശേഷണങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ബിഹാറിലെ പാവപ്പെട്ടവരായ കുട്ടികള്‍ക്കു അടിസ്ഥാന വിദ്യാഭ്യാസവും ഉയര്‍ന്ന വിദ്യാഭ്യാസവും നല്‍കുന്നതിനായുളള പ്രയത്‌നത്തിലാണ് താന്‍ എന്ന് സുധ വര്‍ഗീസ് പറഞ്ഞു.
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷയായിരുന്നു കൊണ്ട് ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം എഴുത്തിന്റെ മഹാത്ഭുത ലോകത്തേക്ക് അനായാസം നടന്നുകയറിയ പ്രതിഭയാണ് സുധാ മൂര്‍ത്തി. മുത്തശ്ശിക്കഥകളിലൂടെയും നോവലുകളിലൂടെയും ആത്മകഥാപരമായ എഴുത്തുകളിലൂടെയും ലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
തീര്‍ത്തും വേറിട്ട പാതയിലായിരുന്നു സൈക്കിള്‍ ദീദിയെന്ന അപരനാമം പേറുന്ന സുധ വര്‍ഗീസിന്റെ യാത്ര. ബഹാറിലെ പാര്‍ശ്വവത്കരിക്കപ്പെട്ട മുഷാഹര്‍ വിഭാഗത്തിലെ ആളുകളുടെ ജീവിതോന്നമനത്തിനുവേണ്ടി മുപ്പതാണ്ട് കാലം മാറ്റിവച്ചയാളാണ് കോട്ടയം സ്വദേശിയായ സുധ വര്‍ഗീസ്.
Content Highlights: Sudha murty and Sudha Varghese mbifl2023 literature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..