പളനിവേൽ ത്യാഗരാജൻ
തിരുവനന്തപുരം: സമാധാനപരമായ സമൂഹമുണ്ടെങ്കിലെ കൂടുതല്‍ നിക്ഷേപമെത്തുവെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച എന്നതിന് വിശദീകരണം ഒരുപാട് ആവശ്യമുണ്ട്. സാമ്പത്തിക പുരോഗതിയിലൂടെ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത് അക്കാര്യമൊക്കെ പരിഗണിക്കേണ്ടിവരും. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലയേപ്പറ്റി പറയുമ്പോള്‍ ആ രാജ്യത്തിന്റെ ജിഡിപി, ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇതൊക്കെ പരിഗണിക്കണം. അഞ്ച് ട്രില്യണ്‍ എക്കണോമിയെന്നൊക്കെ പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ ജനങ്ങളുടെ ജീവിത നിലവാരമാണ് അവിടെ നോക്കേണ്ടത്.
രാജ്യത്തിന്റെ ആകെയുള്ള സാമ്പത്തിക വളര്‍ച്ച നല്ലൊരു സൂചകമാണ്. പക്ഷെ നമ്മള്‍ ഏത് തരത്തിലുള്ള സമൂഹമാണ് എന്ന് നോക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയുടെ കാര്യം നോക്കു. ഇവിടെ രണ്ട് തരത്തിലുള്ള സംസ്ഥാനങ്ങളുണ്ട്. മഹാരാഷ്ട്രപോലെ സമ്പന്ന സംസ്ഥാനങ്ങളും ബീഹാര്‍ പോലെ ദരിദ്രമായ സംസ്ഥാനങ്ങളും. തമിഴ്‌നാടും മഹാരാഷ്ട്രയും വലിയ സംസ്ഥാനങ്ങളാണ്. ഇവയുടെ ജിഡിപിയിയേലക്കുള്ള സംഭാവന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇങ്ങനെ രണ്ട് വശങ്ങള്‍ ഇന്ത്യയ്ക്കകത്ത് തന്നെയുണ്ട്.
നമ്മുടേത് അസന്തുലിതമായൊരു സമൂഹമാണ്. നിരവധി ആളുകള്‍ക്ക് ശുചിത്വ സംവിധാനങ്ങള്‍, ശുദ്ധമായ ജലം, ആരോഗ്യ സംരക്ഷണം, വീട്, വിദ്യാഭ്യാസം ഇതൊക്കെ ഇന്നും അപ്രാപ്യമാണ്. അതുകൊണ്ട് എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഒരുക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഉണ്ടാകേണ്ടത്. സമ്പദവ്യവസ്ഥയുടെ മോന്മയെന്ന് പറയുന്നത് ഇതിനെയാണ്. അല്ലാതെ ജിഡിപി വളര്‍ച്ചയോ സമ്പദ് വ്യവസ്ഥയുടെ വലിപ്പമോ ഒന്നുമല്ല.
സാമ്പത്തിക കണക്കുകള്‍ പുറമേനിന്ന് നോക്കുമ്പോള്‍ എല്ലാത്തവണയും കൂടുന്നത് കാണാം. അതിന് കാരണം രാജ്യത്ത് പ്രതിശീര്‍ഷ വരുമാനം മാറ്റമില്ലാതെ തുരുമ്പോഴും ജനസംഖ്യ വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതാണ്. അതുകൊണ്ട് നമ്മള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കണം. ഈ കാണുന്ന കണക്കുകള്‍ ജനസംഖ്യയുമായി പൊരുത്തപ്പെടുന്നുണ്ടോ, അവര്‍ക്ക് ഗുണമുണ്ടാക്കുന്നുണ്ടോ എന്നൊക്കെ.
ഇന്ത്യയുടെ കാര്യത്തില്‍ സാമ്പത്തിക വളര്‍ച്ച ഒരേരീതിയില്‍ തന്നെ പോകുമെന്ന് പ്രവചിക്കുക അസാധ്യമാണ്. സ്വാതന്തര്യത്തിന് ശേഷം രാജ്യത്തെ ഒരു സംസ്ഥാനവും ഒരു വികസന സൂചികയിലും ഉള്‍പ്പെട്ടിരുന്നില്ല. 1990ന് രാജ്യം സാമ്പത്തിക പരിഷ്‌കരണത്തിന് സന്നദ്ദമായതോടെ അതില്‍ വലിയ മാറ്റമുണ്ടായി. പക്ഷെ ആ വളര്‍ച്ച എല്ലാവരിലേക്കും തുല്യമായി എത്തിയോ? ചിലര്‍ക്ക് അത് കൂടുതല്‍ ഗുണമുണ്ടാക്കിയെന്ന് മാത്രം.
എന്നാല്‍ കേരളവും തമിഴ്‌നാടുമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനകേന്ദ്രീകൃതമായ വളര്‍ച്ചയാണ് ലക്ഷ്യമിട്ടത്. കൂടുതല്‍ പേര്‍ക്ക് നല്ല വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷണം അങ്ങനെ. പക്ഷെ ഇതിനായുള്ള പ്രവര്‍ത്തനങ്ങളൊക്കെ കുറച്ചുപേര്‍ക്ക് വേണ്ടി അട്ടിമറിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഗവണ്‍മെന്റ് ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമൊക്കെ വേണ്ടി.
കഴിഞ്ഞ കുറച്ച് കാലത്തിനിടെ ഇന്ത്യ ലോക വിതരണ ശൃംഖലയില്‍ വലിയൊരു നിര്‍ണായക സ്ഥാനത്തെത്തി. കോവിഡിന് ശേഷമാണ് ഇത് സംഭവിച്ചത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ നയങ്ങളെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന രീതിക്ക് പകരം പ്രവര്‍ത്തനം വൈവിധ്യവത്കരിക്കുകയാണ് കമ്പനികള്‍ ചെയ്തത്. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങളാണ് തുറന്ന് നല്‍കിയത്. എന്നാല്‍ പങ്കാളിത്ത മുതലാളിത്തമാണ് ഇന്ത്യയിലുള്ളത്.
വലിയൊരു തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള ജനതയാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്നത്. അതിനെ വലിയ പ്രതീക്ഷയോടെയാണ് കമ്പനികള്‍ കാണുന്നത്. ജനസംഖ്യാപരമായ ഈ അനുകൂല സാഹചര്യമുണ്ടെങ്കിലും നിക്ഷേപകര്‍ കൂടുതല്‍ സമാധാനപരവും കൂടുതല്‍ പ്രവചാത്മകവുമായിരിക്കുമ്പോഴെ കൂടുതല്‍ നിക്ഷേപം ഇവിടേക്ക് വരികയുള്ളു. ഇനിയും ഇന്ത്യയിലേകക് കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നാല്‍ മാത്രമേ അടിസ്ഥാന സൗകര്യമേഖലയിലടക്കം മാറ്റങ്ങളുണ്ടാകു. മറ്റ് വികസിത രാജ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വളര്‍ച്ചയുണ്ടാക്കാന്‍ േൃനിക്ഷേപങ്ങള്‍ അത്യാവശ്യമാണ്.
Content Highlights: Palanivel Thiagarajan tamilnadu economy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..