പഴയിടം മോഹനൻ നമ്പൂതിരിയും അനീസ് ആദവും.
നല്ല ഭക്ഷണവും രുചിയുമാണ് പ്രധാനം എന്ന് പറയുമ്പോഴും, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നാണ് മനസ്സിലാകുന്നത്. വിശക്കുന്നവന്റെ കൈയില്‍ രുചിയില്ലാത്ത ഭക്ഷണം കിട്ടുമ്പോഴും അവനത് ആസ്വദിക്കാന്‍ സാധിക്കും. വിശക്കാത്തവന് അനുഭവം മറിച്ചാണ്. എന്താണ് രുചി എന്നത് നിര്‍വചിക്കപ്പെടേണ്ട കാര്യം തന്നെയാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കവെ പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
അക്ഷരോത്സവത്തിന്റെ അവസാനദിനമായ ഞായറാഴ്ച 'വെജ് ഓര്‍ നോണ്‍ വെജ്' എന്ന വിഷയത്തില്‍ ഹോട്ടല്‍ സംരഭകന്‍ അനീസ് ആദവുമായി സംസാരിക്കുകയായിരുന്നു പഴയിടം.
നോണ്‍ വെജ് ഭക്ഷണവും വെജ് ഭക്ഷണവും തമ്മില്‍ താരതമ്യം ചെയ്യാതിരിക്കുക എന്നതാണ് പ്രധാനം. അത് രണ്ടും താരതമ്യവിധേയമല്ലാത്ത രണ്ട് ഭക്ഷണ രീതികളാണ് -പഴയിടം പറഞ്ഞു.
വിശക്കുന്നവനാണ് ഭക്ഷണമെന്നും ഭക്ഷണത്തിന് ജാതിയും മതവുമൊന്നും ഇല്ലെന്ന് പഴയിടം പറഞ്ഞപ്പോള്‍ അനീസ് ആദം അനുകൂലിച്ചു.
''വെജ് ഓര്‍ നോണ്‍ വെജ്' എന്ന വിഷയത്തിലാണ് സംസാരിക്കാന്‍ വരുന്നതെന്ന് പറഞ്ഞപ്പോള്‍തന്നെ അതിന്റെ പല വ്യഖ്യാനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. നിത്യജീവിതത്തില്‍ നാനാമേഖലകളിലും ജാതിയും മതവും കടന്നുവന്നപ്പോള്‍ ഭക്ഷണത്തെ അത്ര തൊട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെയും എത്തി' - അനീസ് ആദം സദസ്സിന്റെ ചോദ്യത്തോട് പ്രതികരിച്ചു.
Content Highlights: mbifl2023, Pazhayidom Mohanan Namboothiri, Aneez Adam, Interactive session
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..