പ്രേമാൻക ഗോസ്വാമി, പിനാകി ദേ, റിദ്ദി ഗോസ്വാമി, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ.
സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചലി' എന്ന സിനിമ എന്നും ഒരു പാഠപുസ്തകമാണെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അക്ഷരോത്സത്തിന്റെ നാലാം ദിവസത്തില്‍ ഹാള്‍ ഓഫ് ലെറ്റേഴ്‌സില്‍ 'റേ ഓഫ് ഹോപ്പ്: സെലിബ്രേറ്റിംഗ് സത്യജിത് റേ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാഫിക് ഡിസൈനറും ഇല്ലസ്‌ട്രേറ്ററുമായ പിനാകി ദേ, പെന്‍ഗ്വിന്‍ പത്രാധിപര്‍ പ്രേമാങ്ക ഗോസ്വാമി, ഹെറിറ്റേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ റിദ്ദി ഗോസ്വാമി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ലോക സിനിമക്ക് സമഗ്രസംഭാവന നല്‍കിയ സത്യജിത് റേ നിറഞ്ഞുനിന്നു.
'മധുരയിലെ ശാന്തിനികേതനില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ ഞങ്ങളോട് ഒരു ബംഗാളി സംവിധായകന്റെ സിനിമ കാണിക്കാം എന്നുപറഞ്ഞുകൊണ്ട് റേയുടെ സിനിമ ഇട്ട് തന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ ഒരു സിനിമ കാണുന്നത്.
റേയുടെ 'പഥേര്‍ പാഞ്ചാലി' എക്കാലത്തേക്കുമുള്ള ഒരു പാഠപുസ്തകമാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ച് പ്രൊഫസര്‍ ബഹാദൂര്‍ അത് പഠിപ്പിച്ചു. ഒരു സമ്പൂര്‍ണ കലാകാരനായിരുന്നു സത്യജിത് റേ. എഴുതുമ്പോള്‍ ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിച്ചെഴുതിയ റേ ആ ശീലം തന്റെ സിനിമകളിലും കൊണ്ടുവന്നു. ചെറിയ കാര്യങ്ങളെ അങ്ങനെ വലിയ പ്രാധാന്യത്തോടെ സ്‌ക്രീനില്‍ കാണിച്ചു - അടൂര്‍ പറഞ്ഞു.
Content Highlights: mbifl2023, Satyajit Ray, Adoor Gopalakrishnan, Pather Panchali, Kanakakkunnu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..