അക്ഷരോത്സവത്തില്‍ കുട്ടികളെ കൈയിലെടുത്ത് റോബോട്ടുകളും എ.ഐയും


By രൂപശ്രീ ഐ.വി

1 min read
Read later
Print
Share

സ്റ്റെം ഡയറക്ടർ രാജശേഖരന്റെ കിഡ്സ് കോർണറിൽ ക്ലാസെടുക്കുന്നു. ഫോട്ടോ: ആകാശ് എസ്. മനോജ്

മനുഷ്യഭാഷയല്ല റോബോട്ടുകള്‍ക്ക്. എന്നിട്ടും മനുഷ്യര്‍ വാക്കു കൊണ്ടും വര കൊണ്ടും മൊഴി കൊണ്ടും മനുഷ്യര്‍ ഒത്തുചേര്‍ന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ കുട്ടികളെ കൈയിലെടുത്ത് റോബോട്ടുകളും. അവരെ പുതിയൊരു ഭാഷയുടെ അത്ഭുതലോകത്തേയ്ക്ക് വാതില്‍ തുറന്ന നിര്‍മിത ബുദ്ധിയും. അഥവാ എ.ഐ.യും.

ഏഴാം ക്ലാസുകാരന്‍ നിര്‍മ്മിച്ച റോബോട്ടും കൂടെ കുറച്ച് കുഞ്ഞന്‍ റോബോ കൂട്ടുകാരുമാണ് stem റോബോട്ടിക്‌സ് ഇന്റര്‍നാഷണലില്‍ നിന്ന് ിഡ്‌സ് കോര്‍ണറില്‍ എത്തി കുട്ടികളുടെ കൈയടി നേടിയത്.

ഭാവിയെ മാറ്റിമറിക്കാന്‍ പോകുന്ന റോബോട്ടിക്‌സ് സാങ്കേതിക വിദ്യയേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും കുറിച്ച് STEM ഡയറക്ടര്‍ രാജശേഖരന്റെ ക്ലാസ്സു കൂടി ആയപ്പോള്‍ കിഡ്‌സ് കോര്‍ണറില്‍ ആവേശം ഇരട്ടിയായി. റോബോട്ടുകളുടെ നിര്‍മ്മാണത്തെ കുറിച്ചും കോഡിങ്ങിനെ കുറിച്ചും രാജശേഖരന്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എം. ടെക് കഴിഞ്ഞ് വിദേശരാജ്യത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു പാര്‍ക്കില്‍ കണ്ട ചെറിയൊരു റോബോട്ടാണ് രാജശേഖരന് ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രചോദനമായത്. പിന്നെ നാട്ടിലെത്തി സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് കടന്നുവരാന്‍ ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രോത്സാഹനം നല്‍കുന്ന സ്ഥാപനമാണിത് ഇന്ന്.

Content Highlights: mbifl robots AI stem kids corner

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented