'ഇന്ത്യയെക്കാളും വൃത്തി ശ്രീലങ്കയ്ക്കുണ്ട്'


By അജ്മൽ. എൻ.എസ്

2 min read
Read later
Print
Share

മാലിന്യം ശേഖരിക്കാൻ വരുന്നവർക്ക് കൂടുതൽ ശമ്പളം നൽകണം- ബാലൻ മാധവൻ

ബാലൻ മാധവൻ, ടി.എൻ സീമ, എൻ. ജഗജീവൻ | photo: mathrubhumi

മാലിന്യങ്ങൾ വലിച്ചെറിയാതെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിപ്പിന് അത്യാവശ്യമെന്ന് എൻ. ജഗജീവൻ. 'എറിഞ്ഞാൽ ഈ ഭൂമി നിങ്ങളെ തിരിച്ചറിയും' എന്ന വിഷയത്തിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, ടി.എൻ. സീമ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

'കേരളം മാലിന്യ പ്രശ്നത്തിന്റെ പിടിയിലാണ്. ഈ പ്രശ്നം പരിഹരിക്കാൻ ജനപങ്കാളിത്തം വേണം. സർക്കാർ ഇടപെടൽ കൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. മാലിന്യം പ്രകൃതിയെ നശിപ്പിക്കുകയാണ്.

നമ്മൾ ജനങ്ങൾ തന്നെയാണ് മാലിന്യം ഉണ്ടാക്കുന്നത്. മാലിന്യങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണം. ഇത് ജനങ്ങളുടെ കൂടി ഉത്തരവാദിത്വം ആണെന്ന് മനസിലാക്കണം. ജൈവ വൈവിദ്ധ്യ മേഖലകളായ കണ്ടൽക്കാടുകളിൽ നിന്ന് ചാക്ക് കണക്കിനാണ് മാലിന്യങ്ങൾ കണ്ടെത്തുന്നത്. ' - ടി. എൻ. സീമ പറഞ്ഞു.

'നമ്മൾ എന്ത് പുറത്തേക്ക് വലിച്ചെറിഞ്ഞാലും അത് നമ്മുടെ പുഴകളിലും കടലിലും കനാലിലും ഒക്കെയാണ് അവസാനം എത്തിച്ചേരുന്നത്. വലിച്ചെറിയുന്ന വസ്തുക്കളിൽ അപകടകാരിയായ രാസവസ്തുക്കളുണ്ട്. ഇവ തിരിച്ച് വെള്ളത്തിലൂടെയും മറ്റും നമ്മളിലേയ്ക്ക് തന്നെ എത്തുന്നു.

ഭൂമിയെ സംരക്ഷിക്കുക നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. നമ്മുടെ ആവാസവ്യവസ്ഥ തന്നെയാണ് നമ്മൾ തകർക്കുന്നത്. നേരത്തെ ഉപേക്ഷിക്കുന്ന അഴുകുന്ന വസ്തുക്കൾ മാലിന്യം അല്ലായിരുന്നു. അവ നമ്മൾ കമ്പോസ്റ്റായി ഉപയോഗിച്ചു. ഇപ്പോൾ ഉപേക്ഷിക്കുന്ന വസ്തുക്കൾ മാറി. ഇവയൊക്കെ മാലിന്യങ്ങൾ ആയി മാറി.

നമ്മുടെ മാലിന്യങ്ങൾ മറ്റൊരാൾ എടുക്കേണ്ടി വരുന്നത് സാംസ്‌കാരിക അധഃപതനം തന്നെയാണ്. മാലിന്യം ഉത്പാദിപ്പിക്കുന്ന ആളുകളുടെ ഉത്തരവാദിത്വമാണ് അവ തരം തിരിച്ച് കമ്പോസ്റ്റ് ആക്കുക എന്നത്. ഇത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്.

ആവർത്തിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക. തരം തിരിക്കാൻ സാധിക്കാത്ത വസ്തുക്കൾ ഇവ സ്വീകരിക്കുന്ന ഏജൻസികളെ ഏൽപ്പിക്കുക. മാലിന്യ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തുണ്ട്.

ആളുകൾ മാലിന്യങ്ങൾ തരം തിരിച്ച് കൈമാറുന്നില്ല. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നില്ല. സംസ്കരിക്കാൻ സാധിക്കാത്ത മാലിന്യങ്ങൾക്കായുള്ള മാർഗങ്ങൾ വേണമെന്നുള്ളത് ശരി തന്നെയാണ്. സംസ്ഥാനത്തെ മറ്റൊരു പ്രധാന പ്രശ്‌നം കോഴി മാലിനിങ്ങളാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അടുപ്പിലിട്ട് കത്തിക്കുന്നവരുണ്ട്. ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. കല്യാണം ഉൾപ്പടെയുള്ള പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കൊണ്ടുവരുന്നു. മാതൃഭൂമി സീഡ് പോലെയുള്ള പരിപാടികൾ വരണം'- എൻ. ജഗജീവൻ പറഞ്ഞു.

'മാലിന്യം ശേഖരിക്കാൻ വരുന്നവർക്ക് നല്ല ശമ്പളം നൽകണം. എങ്കിലേ ഈ ജോലിയിൽ അവർ തുടരുകയുള്ളു. അല്ലെങ്കിൽ കൂടുതൽ ശമ്പളമുള്ള ജോലി കിട്ടുമ്പോൾ അവർ പോകും.

അമ്മയും അച്ഛനും മാലിന്യം വലിച്ചെറിയുന്നത് മക്കൾ കാണുന്നുണ്ട്. അവരും ഇത് ആവർത്തിക്കും. ഇന്ത്യയെക്കാളും വൃത്തി ശ്രീലങ്കയ്ക്കുണ്ട്. കേരളത്തിന്‌ പുറത്തെ അവസ്ഥ ദുരിത പൂർണമാണ്'- ബാലൻ മാധവൻ പറഞ്ഞു.

Content Highlights: mbifl 2023 talk on waste management at kanakakkunnu palace

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented