ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും ചോര്‍ത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ് ഇന്നത്തേത്- സാറാ ജോസഫ്


By അനന്യലക്ഷ്മി ബി.എസ്‌.

1 min read
Read later
Print
Share

സാറാ ജോസഫ്

അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് വികസനം എന്ന് സാറാ ജോസഫ്. ദളിതരായ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് വികസനത്തിന്റെ ബാലപാഠങ്ങള്‍ തുടങ്ങേണ്ടത്. മോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നത്. ഇത്രയധികം സാമ്പത്തിക വികസനം നേടി എന്ന് പറയുന്ന രാജ്യത്ത് ജനങ്ങളോട് കക്കൂസ് ഉണ്ടാക്കി നല്‍കാമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ നമ്മള്‍ ഏറ്റവും പിറകില്‍ തന്നെയാണ്. ബാക്കിയൊക്കെ കോര്‍പ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തില്‍ നിന്നുണ്ടാകുന്ന പുകയാണ്. സാറാ ജോസഫ് പറഞ്ഞു.

ഇന്ത്യയുടെ പൊതുമുതല്‍ മുഴുവന്‍ സ്വകാര്യവത്ക്കരിക്കപ്പെട്ട് വളരെ കുറച്ചാളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണിന്ന്. ചെറിയൊരു ശതമാനം ആളുകളിലേക്ക് മാത്രം ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും ചോര്‍ത്തികൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ് ഇന്നത്തേത്. അവരൊരു ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറഞ്ഞാലുടന്‍ കണ്ണടച്ച് അത് വാങ്ങുന്നത് ജനങ്ങളോട് ബാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല.

കേരളം പോലെ വിസ്തൃതി കുറഞ്ഞ ചെറിയ ഒരു സംസ്ഥാനത്തിന് ഇനിയും താങ്ങാനാകുന്നതല്ല ഈ വികസനം. ആവശ്യത്തിന് വികസനം നമുക്ക് ഉണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്തീകള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടേണ്ടതാണ് വികസനം. വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഒക്കെ എത്ര അവഗണിത മേഖലയാണ് സാറാ ജോസഫ് പറഞ്ഞു.

Content Highlights: sara joseph about privatization indian government, mbifl 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented