അശ്വതിയും ശ്രീകാന്തും ഫോട്ടോ: സൗരവ്
തിരുവന്തപുരം: മഹാഭാരതത്തിലെ തൃതീയ പ്രകൃതികളായ ശിഖണ്ഡിയുടെയും ബൃഹന്നളയുടെയും ആത്മാവിലൂടെയുള്ള പ്രയാണം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരവേദിയില്‍ പ്രശസ്ത നര്‍ത്തകരായ അശ്വതിയും ശ്രീകാന്തും ചേര്‍ന്നവതരിപ്പിച്ചു. സമവേഷ എന്നു പേരിട്ടിരിക്കുന്ന നൃത്തം അവതരിപ്പിക്കുമ്പോള്‍ സദസ്സില്‍ കാണികളായി അശ്വതിയുടെ അച്ഛന്‍ എം.ടി വാസുദേവന്‍ നായരും അമ്മ കലാമണ്ഡലം സരസ്വതിയും സന്നിഹിതരായിരുന്നു. ഭാഗവതമേള രീതിയില്‍ സ്ത്രീവേഷത്തില്‍ ബൃഹന്നളയെ ശ്രീകാന്ത് അവതരിപ്പിച്ചപ്പോള്‍ മോഹിനിയാട്ട ശൈലിയില്‍ അംബാശിഖണ്ഡിയെയാണ് അശ്വതി അവതരിപ്പിച്ചത്.
.jpg?$p=aa62323&&q=0.8)
അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയ്ക്കുവേണ്ടി ചെയ്ത നൃത്തമാണിത്. കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് മാതൃഭൂമി അക്ഷരോത്സവ വേദിയിലാണ്. മഹാഭാരതത്തില്‍ ലിംഗസ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന രണ്ട് കഥാപാത്രങ്ങളായ ശിഖണ്ഡിയെയും ബൃഹന്നളയെയും അവതരിപ്പിക്കുക വഴി നൃത്താവിഷ്‌കാരത്തിലെ പുതിയ സാധ്യതകളെയാണ് അശ്വതിയും ശ്രീകാന്തും സമവേഷയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥയില്‍ നിന്നാണ് ബൃഹന്നളയ്ക്കുവേണ്ടിയുള്ള വരികള്‍ എടുത്തിരിക്കുന്നത്. അംബാശിഖണ്ഡിയ്ക്കായി ഒളപ്പമണ്ണയുടെ അംബ എന്ന കവിതയിലെ വരികളാണ് എടുത്തിരിക്കുന്നത്. അംബാശിഖണ്ഡിയ്ക്കായി സംഗീതം ചിട്ടപ്പെടുത്തിയത് ബിജീഷ് കൃഷ്ണയാണ്. ബൃഹന്നളയുടെ സംഗീതം ഹരിപ്രസാദ് കണിയാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: mbifl 2023 samavesha by aswathi sreekanth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..