ലഹരിക്കടിമയായവരോടും അനുകമ്പ കാണിക്കണം- ഡോ. മോഹന്‍ റോയ്


By അനന്യലക്ഷ്മി ബി. എസ്.

1 min read
Read later
Print
Share

ലഹരിമയക്കത്തിൽ നിന്ന്‌

മറ്റേതോരു രോഗിയോടും കാണിക്കുന്ന അനുകമ്പ ലഹരിയ്ക്കടിമയായവരോടും കാണിക്കണമെന്ന് മനോരോഗ വിദ്ഗധന്‍ ഡോ. മോഹന്‍ റോയ്. നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഒന്നാം ദിവസം നടന്ന വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ചര്‍ച്ചയാക്കിയ ലഹരിമയക്കം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഡിജിപി ഋഷിരാജ് സിങ്, തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിനു നേതൃത്വം വഹിക്കുന്ന എസ്. ഐ സുവൃതകുമാര്‍ എന്നിവരും പ്രദീപ് പനങ്ങാട് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ സംസാരിച്ചു.

സ്വന്തം തലച്ചോറിലും മനസ്സിലുമുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് പലരും ലഹരിക്കടിമയാകുന്നതെന്നും ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ നേടി പുറത്തിറങ്ങുന്നവരില്‍ 20 മുതല്‍ 25 ശതമാനം പേര്‍ മാത്രമാണ് ലഹരി വീണ്ടും ഉപയോഗിക്കാതെയിരിക്കുന്നുള്ളൂവെന്നും ഡോ മോഹന്‍ റോയ് പറഞ്ഞു. ലഹരി ഉപയോഗം ഒരു രോഗാവസ്ഥ ആണെന്ന് മനസ്സിലാക്കണം.കുട്ടികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു. ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞു പഠിപ്പിക്കുന്നതിനു പകരം ലഹരിയുടെ ദൂഷ്യവശം എന്താണെന്ന് മനസ്സിലാക്കികൊടുക്കുകയാണ് വേണ്ടത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന വിശ്വാസം അവര്‍ക്കു നല്‍കണം. അവരെ നോ പറയാന്‍ പഠിപ്പിക്കണം. ഡോ മോഹന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടേയും സംയുക്ത സഹകരണം എക്സൈസ് വകുപ്പിന് വേണമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ലഹരിയെ പറ്റി വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനെ പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിലും ആളുകള്‍ വിവരം തരുന്നെങ്കില്‍ നല്ലതല്ലെ. ഋഷിരാജ് സിങ് പറഞ്ഞു.

പുതിയ തലമുറ വന്‍തോതില്‍ ലഹരിയുടെ പിടിയില്‍ അകപ്പെടുന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമായി പിടിയിലാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നും സുവൃതകുമാര്‍ പറഞ്ഞു.

Content Highlights: mbifl 2023, interactive session, usage of drugs, rishiraj singh, drug abuse

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented