ബോംബെ ജയശ്രീ | photo: മനു മൈത്രി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം സംഗീത സാന്ദ്രമാക്കി ബോംബെ ജയശ്രീ. കർണാടക സംഗീതത്തിന്റെ മാസ്മരികത നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തിയവർക്ക് മനസ് നിറയെ ആസ്വദിക്കാൻ സാധിച്ചു.
'വാതാപി' ആലപിച്ച് കൊണ്ടാണ് ബോംബെ ജയശ്രീ സംഗീതനിശ ആരംഭിച്ചത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി രണ്ടിന് വൈകിട്ട് നടന്ന ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു കച്ചേരി.
'വാതാപി ഗണപതിം ഭജേ'യ്ക്ക് പിന്നാലെ 'ഗോവർധന ഗിരീശം' ആലപിച്ചു. 'നഗുമോ' പാടിത്തുടങ്ങിയതോടെ വേദിയിൽ കരഘോഷം ഉയർന്നു.
അക്ഷരോത്സവത്തിന്റെ ഒന്നാം ദിനത്തിൽ രാവിലെയും ബോംബെ ജയശ്രീ പാടിയും പറഞ്ഞും കാണികളെ രസിപ്പിച്ചിരുന്നു.'വസീകരാ' എന്ന ഈ സെഷനിൽ ഗാനനിരൂപകൻ രവിമേനോനും ഒപ്പമുണ്ടായിരുന്നു.
Content Highlights: mbifl 2023 bombay jayasree concert at kanakakunnu palace
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..