എം.ടിക്ക് കലാമണ്ഡലം സരസ്വതി ആത്മകഥ നൽകിയപ്പോൾ.സുഭാഷ് ചന്ദ്രൻ പകർത്തിയ ചിത്രം
കലാമണ്ഡലം സരസ്വതി തന്റെ ആത്മകഥയായ സാരസ്വതത്തിന്റെ പ്രകാശനം കഴിഞ്ഞയുടന്‍ നേരെ പോയത് ഭര്‍ത്താവ് എം.ടി വാസുദേവന്‍ നായരുടെ അടുത്തേക്കാണ്. 'എന്റെ ജീവിതം മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിരിക്കുന്നു' എന്നുപറഞ്ഞുകൊണ്ട് ആത്മകഥ അവര്‍ എം.ടിയ്ക്കുനേരെ നീട്ടി. ഗൗരവമൊട്ടും കുറയ്ക്കാതെ തന്നെ എം.ടി പുസ്തകം വാങ്ങി മുഖചിത്രത്തിലേക്ക് നോക്കി. പിന്നെ ടീച്ചറുടെ മുഖത്തേക്കും. എഴുത്തിന്റെയും സാഹിത്യത്തിന്റെ രണ്ടക്ഷരമായി മലയാളം ബഹുമാനിക്കുന്ന എം.ടി തന്റെ ഭാര്യയുടെ ആത്മകഥയിലൂടെ ഒന്ന് കണ്ണോടിച്ചു. താളുകള്‍ മറിഞ്ഞപ്പോള്‍ കണ്ണുടക്കിയത് ഫോട്ടോകളിലാണ്. വിവാഹഫോട്ടോ ഉള്‍പ്പെടെയുള്ള പലകാലങ്ങളിലെ ചിത്രങ്ങള്‍ അദ്ദേഹം സൂക്ഷിച്ചുനോക്കി. എം.ടിയുടെ മുഖത്തെ ഭാവങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് സരസ്വതിടീച്ചറും അടുത്തിരുന്നു. ആ അനര്‍ഘനിമിഷം എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രനാണ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ആദ്യദിനമാരംഭിച്ചത് എം.ടിയും മുഖ്യപ്രഭാഷണത്തോടെയായിരുന്നു. അക്ഷരോത്സവത്തിലെ മാതൃഭൂമി ഹാളില്‍ വെച്ച് പ്രശസ്ത ഗായിക ബോംബെ ജയശ്രീ ജ്ഞാനപീഠജേതാവ് ദാമോദര്‍ മൗസോയ്ക്ക് നല്‍കിയാണ് സാരസ്വതം പ്രകാശിപ്പിച്ചത്. തഞ്ചാവൂരില്‍ നിന്നും പാലക്കാടേക്ക് കുടിയേറിയ സുബ്രഹ്മണ്യ അയ്യരും കുടുംബവും അതിജീവനത്തിന്റെ സാധ്യതകള്‍ തേടി കോഴിക്കോട് നഗരത്തിലെത്തിയതും തന്റെ കുടുംബത്തിലെ പരിമിതികളില്‍ നിന്നുകൊണ്ട് പിതാവിന്റെ നിര്‍ബന്ധത്താല്‍ പത്താം വയസ്സു മുതല്‍ കേരള കലാമണ്ഡലത്തില്‍ നൃത്തമഭ്യസിക്കാന്‍ തുങ്ങിയതും കലാമണ്ഡലം സരസ്വതി എന്ന പേരില്‍ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായതിനു പിന്നിലെ പ്രയത്നങ്ങളും അനുഭവങ്ങളും അവര്‍ ആത്മകഥയില്‍ പങ്കുവെക്കുന്നുണ്ട്. മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ആത്മകഥ മാതൃഭൂമി ബുക്‌സാണ് പുറത്തിറക്കിയത്.
Content Highlights: kalamandalam saraswathi mt biography mbifl 2023 literature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..