'എഴുതിത്തുടങ്ങുന്ന സ്ത്രീകളേക്കാള്‍ എഴുത്ത് നിര്‍ത്തുന്ന സ്ത്രീകളാണ് കൂടുതല്‍'


By വൃന്ദാ മോഹന്‍

1 min read
Read later
Print
Share

ചന്ദ്രമതിയും ശ്രീകുമാരി രാമചന്ദ്രനും

സ്ത്രീ എഴുത്തുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു എഴുത്തുകാരികളായ ചന്ദ്രമതിയും ശ്രീകുമാരി രാമചന്ദ്രനും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ചര്‍ച്ച ചെയ്തത്.

ഒരു സ്ത്രീ എന്ന നിലയില്‍ എഴുത്തുകാരികള്‍ നേരിടുന്ന പ്രശനങ്ങള്‍ നിരവധിയാണെന്ന് ചന്ദ്രമതി പറഞ്ഞു. എഴുതിത്തുടങ്ങുന്ന സ്ത്രീകളെക്കാള്‍ എഴുത്ത് നിര്‍ത്തുന്ന സ്ത്രീകളാണ് നമ്മുടെ നാട്ടില്‍ കൂടുതലെന്നും അവര്‍ പറഞ്ഞു. വിവാഹക്കമ്പോളത്തിലെ ചരക്ക് മാത്രമായി വളര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്ക് എഴുത്തിലെ സ്വാതന്ത്ര്യം അന്നും ഇന്നും ഒരുപോലെയാണ്. വിവാഹം കഴിഞ്ഞാല്‍ കുടുംബത്തിന്റെ അഭിമാനവും നോക്കണം. വായിക്കാനോ നിരീക്ഷണത്തിനോ സമയമോ സ്വാതന്ത്ര്യമോ ഇല്ലാതെ എഴുത്ത് നിര്‍ത്തും. അങ്ങനെ കുടുംബവും സമൂഹവും ചേര്‍ന്ന് പെണ്ണെഴുത്തിന്റെ മുനയൊടിക്കാറാണ് പതിവ്.

നമ്മള്‍ ഇന്ന് കാണുന്ന പല എഴുത്തികാരികളും ബ്രേക്ക് എടുത്തവാരാണ്. വര്‍ഷങ്ങളുടെ നിശ്ശബ്ദയ്ക്ക് ശേഷം പുറത്ത് വരുന്ന എഴുത്തുകാരികള്‍ക്ക് സമൂഹവും കുടുംബവും തീര്‍ത്ത വെല്ലുവിളി മാറുമെങ്കിലും സ്നേഹമെന്ന പുതിയ വില്ലനെത്തും. പിന്നെ അതാകും എഴുത്തിന്റെ സെന്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത്.

ചന്ദ്രമതി പറഞ്ഞ പല കാര്യങ്ങളും ശരിവയ്ക്കുന്നു എന്നാണ് ശ്രീകുമാരി രാമചന്ദ്രനും പറഞ്ഞത്. ചുണ്ടിലെ പാട്ടും കാലിന്റെ ചുവടുകള്‍ക്കും നിയന്ത്രണം വന്നത് വിവാഹത്തോടെ ആയിരുന്നു. കുടുംബത്തിന്റെ അഭിമാനം പ്രശനമായപ്പോള്‍ അവരും നിശബ്ദതയിലേക്ക് കടന്നു. എഴുത്തിലേക്ക് എത്താന്‍ കാരണം ഞാന്‍ ബ്രേക്കെടുത്ത സമയത്തെ വായനയാണ്. തര്‍ജമയിലേക്കെത്തുന്നത് എത്തുന്നത് മലയാളം വായിക്കാന്‍ പ്രയാസമുള്ള മകനുവേണ്ടി ആയിരുന്നു.

വളരെ അര്‍ഥവത്തായ ചര്‍ച്ചയായിരുന്നു ചന്ദമതിയും ശ്രീകുമാരിയും ചേര്‍ന്ന് അവതരിപ്പിച്ചത്. കാണികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കുറിക്കുകൊള്ളുന്ന മറുപടി കൊടുക്കാനും അവര്‍ മറന്നില്ല.

Content Highlights: chandramathi sreekumari ramachandran mbifl

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sitaram yechury

2 min

ജോഡോ യാത്ര തുടങ്ങുമ്പോള്‍ പറയാതെ സമാപനത്തിന് ക്ഷണിക്കുന്നതില്‍ എന്ത് യുക്തി: യെച്ചൂരി

Feb 4, 2023


mbifl

2 min

കഥയുടെ ഭാഷയിരിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ?

Feb 3, 2023

Most Commented