പ്രകാശ് ജാവഡേക്കർ |ഫോട്ടോ:PTI
2047-ഓടെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയില്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ നേടുമെന്ന് ബി.ജെ.പി. എം.പി പ്രകാശ് ജാവഡേക്കര്‍. മോദി ഭരണത്തില്‍ രാജ്യം അതിവേഗം പുരോഗതിയാര്‍ജ്ജിക്കുകയാണ്. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്നവരാണ് മോദി സര്‍ക്കാരെന്നും ജാവഡേക്കര്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം ഇന്ത്യയെ പരാജിത രാജ്യമെന്ന് വിളിച്ചു എന്നാല്‍ ഇന്ന് സമ്പദ്ഘടനയില്‍ ഇന്ത്യ ബ്രിട്ടണെ പോലും പിന്തള്ളി. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ പ്രത്യേകത. ആ വൈവിധ്യങ്ങളെ ചേര്‍ത്തു നിര്‍ത്തി എല്ലാവരേയും ഒരുപോലെ ബഹുമാനിക്കുന്നവരാണ് ബി.ജെ.പിയുടെ കീഴിലുള്ള ഭരണകൂടം. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ തമിഴ്, മലയാളം, കന്നട ഉള്‍പ്പടെ എല്ലാ പ്രാദേശിക ഭാഷകളും ഉയര്‍ത്തികൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം.
കമ്മ്യൂണിസ്റ്റുകാര്‍ അവിശ്വാസികളാണെന്ന് പറയുന്നു. എന്നാല്‍ ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഭരണം അവരുടെ കയ്യിലാണ്. ഇതല്ല ജനാധിപത്യം. 2019-ല്‍ കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും വിശ്വസിച്ചു. ഒറ്റ സീറ്റുപോലും ബി.ജെ.പിയ്ക്കു നേടാനായില്ല. എന്നാല്‍ 2024-ല്‍ കേരളം മാറി ചിന്തിക്കും. ഇതുവരെയുള്ള ചരിത്രം കേരളം മാറ്റിയെഴുതും.
ഞങ്ങള്‍ ഒറ്റ രാജ്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഇന്ത്യ ഇന്ന് പുരോഗതിയിലേക്കു നടന്നടുക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താന്‍ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. ഗോതമ്പിനു വേണ്ടി തമ്മിലടിക്കുന്നു. വിഭജനം നടക്കേണ്ടിയിരുന്നില്ല എന്നാവും പാകിസ്താന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ജാവഡേക്കര്‍ പറഞ്ഞു.
Content Highlights: bjp mp prakash javadekar on indian economy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..