ബൈക്ക് ആംബുലന്‍സ് ദാദ കരിമുള്‍ ഹഖ് കനകക്കുന്നിലെത്തും


ബൈക്ക് ആംബുലൻസിൽ കരിമുൾ ഹഖ് (ഫയൽചിത്രം)

തിരുവനന്തപുരം: രോഗികളെ ബൈക്കിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോകുന്ന ബംഗാളിലെ കരിമുള്‍ ഹഖും തന്റെ കഥ പറയാന്‍ മാതൃഭൂമി അക്ഷരോത്സവവേദിയിലെത്തുന്നു. ഊടുവഴികളിലൂടെയും തിരക്കേറിയ റോഡിലൂടെയും ബൈക്ക് ആംബുലന്‍സുമായി കുതിക്കുന്ന അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ജല്‍പായ്ഗുഡിയില്‍ ബൈക്ക് ആംബുലന്‍സ് സേവനം നടത്തുന്ന കരിമുള്‍, ഇതുവരെ അയ്യായിരത്തിലധികം പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ബൈക്കില്‍ രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പദ്മ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍, തനിക്കെന്തോ വലിയ അവാര്‍ഡ് ലഭിച്ചതെന്ന് കരിമുള്‍ മനസ്സിലാക്കിയതും ഏറെ വൈകിയാണ്. ആ സംഭവം ഇങ്ങനെ:

2017-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. കരിമുള്‍ ടി.വി. വെച്ചപ്പോള്‍ ദേശീയ വാര്‍ത്താ ചാനലില്‍ അടക്കം തന്റെ പേര് എഴുതിക്കാണിക്കുന്നു. അദ്ദേഹം അദ്ഭുതപ്പെട്ടു. മിനിറ്റുകള്‍ക്കകം കരിമുളിന്റെ കുടിലിനു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ ബഹളം. വിലപ്പെട്ട പുരസ്‌കാരം തന്നെയാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു.

കരിമുള്‍ ബൈക്ക് ആംബുലന്‍സ് തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റൊരു സംഭവമുണ്ട്. മാതാവ് ജഫറുന്നീസയ്ക്കു തീരെ വയ്യ. ഒരു വാഹനം കിട്ടാന്‍ പല വഴികളും തേടി. പക്ഷേ, നിരാശയായിരുന്നു ഫലം. കരിമുളിന്റെ കണ്‍മുന്നില്‍വെച്ച് മാതാവ് മരിച്ചു. നിസ്സഹായനായ അദ്ദേഹത്തിനു കരഞ്ഞുകൊണ്ട് അവരെ യാത്രയാക്കാനേ കഴിഞ്ഞുള്ളൂ. മറ്റൊരിക്കല്‍ തേയിലത്തോട്ടത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീണ സഹപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാനും ആംബുലന്‍സ് ലഭിക്കാതെ വന്നു. ഈ രണ്ടു സംഭവങ്ങളോടെയാണ് മോട്ടോര്‍സൈക്കിളില്‍ എന്തുകൊണ്ട് രോഗികളെ ആശുപത്രിയില്‍ എത്തിച്ചുകൂടാ എന്ന ആശയം കരിമുളിലുണ്ടായത്.

മോട്ടോര്‍സൈക്കിള്‍ വാങ്ങി കരിമുള്‍ സേവനം തുടങ്ങി. 2021-ല്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കരിമുള്‍ ഹഖിനെ കണ്ടിരുന്നു.

വാഹനമില്ലാത്തതിനാല്‍ ചികിത്സകിട്ടാതെ രോഗികള്‍ മരിക്കാന്‍ പാടില്ലെന്നു ദൃഢനിശ്ചയമെടുത്ത ബംഗാളിലെ ബൈക്ക് ആംബുലന്‍സ് ദാദയ്ക്കും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ചിലതൊക്കെ പറയാനുണ്ട്.

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: bike ambulance dada karimul haque will attend mbifl 4th edition at kanakakkunnu, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


Innocent

7 min

'എന്തൊക്കെ കാത്തിരിക്കുന്നെന്ന് പറഞ്ഞാലും മനുഷ്യന്‍ മരണത്തെ പേടിക്കുന്നു, ജീവിതത്തെ സ്നേഹിക്കുന്നു'

Mar 26, 2023

Most Commented