അബ്ദുറസാക്ക് ഗുർണ ഇടം@mbifl തിരുവനന്തപുരം നിശാഗന്ധിയിൽ പ്രകാശനം ചെയ്യുന്നു
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി യുവാക്കള്‍ക്കായി ഒരുക്കിയ ഇടം@എംബിഎഫ്എല്‍ ഡിജിറ്റല്‍ പബ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കി. അക്ഷരോത്സവത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ നോബെല്‍ സമ്മാന ജേതാവ് അബ്ദുല്‍ റസാഖ് ഗുര്‍ണയാണ് ഇടം @ എംബിഐഫ്എല്‍ പ്രകാശനം ചെയ്തത്. യുവാക്കള്‍ക്ക് ആശയാവിഷ്‌കാരങ്ങള്‍ക്കായി ഒരു സര്‍ഗാത്മക ഇടം ഒരുക്കുക എന്നതാണ് എഴുത്തിലെയും അവതരത്തിലെയും യുവത്വവും വൈവിധ്യവും മുഖമുദ്രയായ ഇടം@ എംബിഎഫ്എല്ലിന്റെ ലക്ഷ്യം.
വാക്കും വരയും വര്‍ണവുമായി ആയിരത്തോളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറോളം സൃഷ്ടികളാണ് ഇടം@MBIFL യില്‍ ഉള്‍പ്പെടുത്തിരിക്കുന്നതു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മയൂര എംഎസ് ചടങ്ങില്‍ പങ്കെടുത്തു. എംബിഎഫ്എല്‍ ക്രീയേറ്റീവ് ഡയറക്ടര്‍ രഞ്ജിനി മേനോന്‍ സംസാരിച്ചു. പബ്ലിക്കേഷന്‍ വായിക്കാനായി www.idam.mbifl.com സന്ദര്‍ശിക്കുക.
Content Highlights: Abdulrazak Gurnah releases idam @mbifl magazine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..