മാതൃഭൂമി അക്ഷരോത്സവം: പ്രോവിഡന്‍സ് കോളേജില്‍ പ്രഭാഷണം നാളെ


'പെണ്‍ജീവിതങ്ങള്‍-തെളിയേണ്ട വഴികള്‍' എന്ന വിഷയത്തിലാണ് പ്രഭാഷണം.

ജ്യോതി രാധികാ വിജയകുമാർ

കോഴിക്കോട്: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണപരിപാടി തിങ്കളാഴ്ച പ്രോവിഡന്‍സ് കോളേജില്‍. 2.15-ന് നടക്കുന്ന പരിപാടിയില്‍ പ്രഭാഷകയും പരിഭാഷകയുമായ ജ്യോതി രാധികാ വിജയകുമാര്‍ സംസാരിക്കും.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയാണ് ജ്യോതി രാധികാ വിജയകുമാര്‍ ശ്രദ്ധനേടിയത്. 'പെണ്‍ജീവിതങ്ങള്‍-തെളിയേണ്ട വഴികള്‍' എന്ന വിഷയത്തിലാണ് പ്രഭാഷണം.

എം.ബി.ഐ.എഫ്.എല്‍. നാലാം പതിപ്പിന്റെ മുന്നോടിയായി നടത്തുന്ന '100 ദേശം 100 പ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായാണ് പരിപാടി. മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിനകത്തും പുറത്തുമുള്ള നൂറുദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്.

വ്യത്യസ്തമായ വിഷയങ്ങളില്‍ പ്രഗല്ഭരാണ് സംസാരിക്കുന്നത്. അക്ഷരോത്സവത്തിനുള്ള കേളികൊട്ടാണ് പ്രഭാഷണപരമ്പര. കൊടുവള്ളി മാനിപുരം പ്രണവം ആയുര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററുമായി സഹകരിച്ചാണ് പ്രോവിഡന്‍സ് കോളേജിലെ പ്രഭാഷണപരിപാടി.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: mbifl lecture series 2023, Jyothi Radhika Vijayakumar, Providence Women's College, Kozhikode

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented