അക്ഷരോത്സവ വേദിയിലെത്താം, കൂടിയാട്ടത്തെ അടുത്തറിയാം


രാജ്യാന്തര പ്രശസ്തയായ കൂടിയാട്ടം കലാകാരി കപിലാ വേണു ശില്പശാല നയിക്കും. ആദ്യം അപേക്ഷിക്കുന്ന മുപ്പതു പേര്‍ക്കായിരിക്കും പ്രവേശനം.

കൂടിയാട്ടം കലാകാരി കപിലാ വേണു.

തിരുവനന്തപുരം: കൂടിയാട്ടത്തിന്റെ വിശ്വപൈതൃകത്തെ അനുഭവിച്ചറിയാന്‍ ഇതാ അനന്തപുരിയില്‍ അവസരമൊരുങ്ങുന്നു. മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിന്റെ ഭാഗമായാണ് നാലുദിവസം ഗുരുക്കന്മാര്‍ക്കൊപ്പം താമസിച്ച് കൂടിയാട്ടത്തെ അടുത്തറിയാന്‍ അരങ്ങൊരുങ്ങുന്നത്.

സഹസ്രാബ്ദങ്ങളുടെ അഭിയനപൈതൃകമാണ് സംസ്‌കൃത നാടകങ്ങളുടെ കേരളീയ രംഗാവതരണമായ കൂടിയാട്ടത്തിനുള്ളത്. ചാക്യാര്‍, നമ്പ്യാര്‍ സമുദായങ്ങളാണ് പണ്ട് ക്ഷേത്രകലയായ കൂടിയാട്ടം അവതരിപ്പിച്ചിരുന്നത്. പുരുഷ കഥാപാത്രങ്ങളെ ചാക്യാര്‍മാര്‍ രംഗത്തെത്തിക്കുമ്പോള്‍ നങ്ങ്യാരമ്മമാരാണ് സ്ത്രീ കഥാപാത്രങ്ങളാവാറുള്ളത്. നമ്പ്യാന്മാര്‍ മിഴാവു കൊട്ടുന്നതാണ് രീതി. 2001-ല്‍ യുനെസ്‌കോ കൂടിയാട്ടത്തെ ലോകപൈതൃകമായി പ്രഖ്യാപിച്ചു.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ അഭിനയത്തികവായി കൂടിയാട്ടത്തെ കരുതിവരുന്നു. ആംഗികവും വാചികവും സാത്വികവും ആഹാര്യവും അടുത്തുനിന്നറിയാന്‍ മുപ്പതു പേര്‍ക്കാണ് കനകക്കുന്നിലെ രാജ്യാന്തര അക്ഷരോത്സവത്തില്‍ അവസരം.

രാജ്യാന്തര പ്രശസ്തയായ കൂടിയാട്ടം കലാകാരി കപിലാ വേണു ശില്പശാല നയിക്കും. പ്രശസ്ത കൂടിയാട്ടം കലാകാരന്‍ വേണുജിയുടെയും നൃത്തഗവേഷക നിര്‍മലാ പണിക്കരുടെയും മകളായ കപില, ഗുരു അമ്മന്നൂരിന്റെ ശിഷ്യയാണ്.

കലാമണ്ഡലം ഹരിഹരന്റെയും സംഘത്തിന്റെയും മംഗളമേളത്തോടെ ശില്പശാലയ്ക്ക് തുടക്കമാവും. നങ്ങ്യാര്‍കൂത്തിലെ ജീവിക്കുന്ന ഇതിഹാസം ഗുരു സരോജിനി നങ്ങ്യാരമ്മ ശില്പശാല ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കപിലാ വേണുവും ഉഷാ നങ്ങ്യാരും കൂടിയാട്ടത്തിന്റെ വിസ്മയലോകത്തെ പരിചയപ്പെടുത്തും. തുടര്‍ന്നുള്ള നാലുദിവസങ്ങളിലായി കൂടിയാട്ട രംഗത്തെ മുപ്പതോളം പ്രതിഭകള്‍ ശില്പശാലയില്‍ ഒത്തുചേരും.

അനന്തപുരിക്ക് ഇത് അവതരണവും അഭിനയവും ക്ലാസുകളുമായി കൂടിയാട്ടത്തെ ഹൃദയങ്ങളിലേക്ക് കൈമാറുന്ന നാലുനാളുകള്‍. കലയുടെ ഈശ്വരസ്പര്‍ശം മനസ്സുകളെ വിമലീകരിക്കുന്ന അസുലഭാനുഭൂതിക്ക് അക്ഷരോത്സവത്തില്‍ അരങ്ങൊരുങ്ങുകയാണ്.

5000 രൂപയാണ് പ്രവേശന ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mbifl.com/kutiyattam എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. 0484 2882201 എന്ന നമ്പറിലും ബന്ധപ്പെടാം. ആദ്യം അപേക്ഷിക്കുന്ന മുപ്പതു പേര്‍ക്കായിരിക്കും പ്രവേശനം.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: mbifl 2023, Mathrubhumi International Festival of Letters,Koodiyattam, Thiruvananthapuram

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented