ബെന്യാമിൻ | ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ
കല്പറ്റ: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള വയനാട്ടിലെ അഞ്ചാമത്തെ പ്രഭാഷണം തിങ്കളാഴ്ച താളൂര്‍ നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടക്കും. എഴുത്തുകാരന് ബെന്യാമിന് സംസാരിക്കും. രാവിലെ 11ന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
എം.ബി.ഐ.എഫ്.എല്‍. നാലാംപതിപ്പിന്റെ മുന്നോടിയായുള്ള 'നൂറുദേശം നൂറുപ്രഭാഷണങ്ങള്' എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്. മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിനകത്തും പുറത്തുമുള്ള നൂറുദേശങ്ങളില് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്.
വ്യത്യസ്തവിഷയങ്ങളില്‍ പ്രഗല്ഭരായ പ്രഭാഷകരാണ് സംസാരിക്കുന്നത്. അക്ഷരോത്സവത്തിന്റെ കേളികൊട്ടായിരിക്കും പ്രഭാഷണപരമ്പര. നീലഗിരി കോളേജുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വയനാടുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പ്രിന്‍സിപ്പല്‍ ഡോ. സെന്തില്‍കുമാര്‍ അധ്യക്ഷനാകും. നീലഗിരി കോളേജ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി, പ്രൊഫ. മോഹന്‍ബാബു, ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.പി. സെബാസ്റ്റ്യന്‍, സെക്രട്ടറി കെ.എം. ശശിധരന് എന്നിവര്‍ പങ്കെടുക്കും.
Content Highlights: mbifl 2023, Benyamin, Nilgiri College of Arts and Science
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..