.
വാക്കും വരയും മരുന്നാണ്. വേദനസംഹാരിയാണ്. ചിലപ്പോൾ കീമോയേക്കാൾ വലിയ ചികിത്സയുമാവും. ഈ വര മരുന്നും കൊണ്ടാണ് ചിത്രകാരൻ വി.ബാലു ആർ.സി.സിയിലെ കൊച്ചു കൂട്ടുകാരെ തേടിച്ചെന്നത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെ കിഡ്സ് കോർണർറിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്താണ് ബാലു ആർസിസിയിലെ കുട്ടികളുടെ വാർഡിലെത്തിയത്. അവിടെ, ബാലഭൂമിയിലെയും മിന്നാമിന്നിയിലെയും ഓമനത്തമുള്ള വരകൾ കൊണ്ട് കുട്ടികളെ ആവേശത്തിലാക്കിയ ചിത്രകാരനെ കാത്ത് 15 കുട്ടികൾ ഉണ്ടായിരുന്നു. ചികിത്സ കാരണം അക്ഷരോത്സവത്തിന് എത്തി വരയും കഥയും ആസ്വദിക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് ബാലുവിന്റെ വരവ് ഒരു വേദനസംഹാരി പോലെ ആശ്വാസദായകമായി.
കഥകളിലൂടെ കേട്ട കുരങ്ങച്ചനെ വരച്ചും വരയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചുമായിരുന്നു ബാലു കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയത്. . അവസാനം കൂട്ടത്തിലെ കുട്ടിക്കുറുമ്പന്റെ കാരിക്കേച്ചർ വരച്ചു കഴിഞ്ഞപ്പോൾ കുഞ്ഞു മിഴികളിൽ അത്ഭുതം വിരിഞ്ഞു. കുട്ടികളെയെല്ലാം അടുത്ത അക്ഷരോത്സവത്തിനു ക്ഷണിച്ചാണ് ബാലു മടങ്ങിയത്. കുഞ്ഞു മുഖങ്ങളിലെ സന്തോഷം കണ്ടപ്പോൾ അവരുടെ രക്ഷിതാക്കളും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരും ഒരു പോലെ സന്തോഷത്തിലായി. വീണ്ടും വരണമെന്ന് പറഞ്ഞാണ് അവർ ചിത്രകാരനെ നിറമനസോടെ യാത്രയാക്കിയത്. വരാമെന്ന് ബാലു വാക്ക് കൊടുക്കുകയും ചെയ്തു.
Content Highlights: drawing lessons for kids at RCC as part of world cancer day by MBIFL
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..