വാക്കുകൾ അഗ്നിയാക്കി വാദമുഖങ്ങൾ


‘മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ തുടങ്ങി

ആലത്തൂർ എസ്.എൻ. കോളേജിൽ നടന്ന ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ സംവാദപരിപാടി ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖാമാനേജർ കെ. പൂർണിമ ഉദ്ഘാടനംചെയ്യുന്നു. മാതൃഭൂമിഅസിസ്റ്റന്റ് ജനറൽ മാനേജർ (മീഡിയ സൊല്യൂഷൻസ്) വിഷ്ണു നാഗപ്പള്ളി, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ബിന്ദു, അസിസ്റ്റന്റ് പ്രൊഫസർ ആർ. ദിവ്യ എന്നിവർ സമീപം

ആലത്തൂർ : വാക്കിന് മൂർച്ചകൂടുകയും അതിൽ പുതുതലമുറയുടെ കാഴ്ചപ്പാട് നിറയുകയും ചെയ്തപ്പോൾ വാദമുഖങ്ങളിൽ അഗ്നിപടർന്നു. ഒരുമിനിറ്റിൽ ഒരുപാടുകാര്യങ്ങൾ പറഞ്ഞുവെച്ച് നിലപാടിൽ ഉറച്ചുനിന്നവരുടെ വാക്കുകൾ മുറിഞ്ഞില്ല, കാഴ്ചപ്പാടുകൾക്ക് അതിരുകൾ ഉണ്ടായതുമില്ല.

ഫെഡറൽ ബാങ്ക് 'മാതൃഭൂമി'യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ആലത്തൂർ ബ്ലോക്കുതല സംവാദമായിരുന്നു വേദി. ആലത്തൂർ എസ്.എൻ. കോളേജിലായിരുന്നു പരിപാടി.

‘കോളേജ് ഹോസ്റ്റലുകളിൽ സമയപരിധി ആവശ്യമാണോ, അല്ലയോ’ എന്ന സമകാലികവിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു സംവാദം. നൂറിലേറെ കുട്ടികൾ തങ്ങളുടെ വാദമുഖങ്ങൾ ഉയർത്തി.

മത്സരാർഥികൾക്കും സദസ്സിനും പങ്കെടുക്കാവുന്ന ചെറിയമത്സരങ്ങളും ഉണ്ടായിരുന്നു.

ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖാമാനേജർ കെ. പൂർണിമ പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ (മീഡിയ സൊലൂഷൻസ്) വിഷ്ണു നാഗപ്പള്ളി, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ബിന്ദു, മൈക്രോബയോളജി വിഭാഗം അസി. പ്രൊഫസർ ആർ. ദിവ്യ എന്നിവർ സംസാരിച്ചു. ‘ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷ’ന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാപദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുക.

Content Highlights: speak for india 2023 palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented