ചാത്തമംഗലം എൻ.ഐ.ടി. കാമ്പസിൽ നടന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം ഫെഡറൽ ബാങ്ക് കുന്ദമംഗലം ശാഖാ മാനേജർ ടി. മഞ്ജു ഉദ്ഘാടനംചെയ്യുന്നു. എൻ.ഐ.ടി. അക്കാദമിക് ഡീൻ ഡോ. എസ്.എം. സമീർ സമീപം
കാരശ്ശേരി: ചാത്തമംഗലം എൻ.ഐ.ടി. കാമ്പസിലെ ഓഡിറ്റോറിയത്തിൽ ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദവേദിയിൽ മുഴങ്ങിക്കേട്ടത് നാളെയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളുടെ വ്യക്തതയുള്ള ശബ്ദം. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി നിശ്ചയിക്കണോ വേണ്ടയോ’ എന്നതായിരുന്നു സംവാദവിഷയം. ഫെഡറൽബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പാണ് എൻ.ഐ.ടി.യിൽ വ്യാഴാഴ്ച അരങ്ങേറിയത്.
സുരക്ഷയുടെപേരിൽ വിദ്യാർഥികളെ പൂട്ടിയിട്ട് രാത്രിയെ ഭയപ്പെടുത്തിയാൽ അടുത്തതലമുറ കൂടുതൽ പേടിക്കുമെന്നായിരുന്നു ദയാപുരം കോളേജിലെ ഫാത്തിമ ഷഹലയുടെ വാദം. സുരക്ഷയാണ് പ്രശ്നമെങ്കിൽ ഭരണകൂടം അത് ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നാണ് കോഴിക്കോട് ഗവ. ലോകോളജിലെ അശ്വിൻ അഭിപ്രായപ്പെട്ടത്. ചോരത്തിളപ്പിന്റെ പ്രായത്തിൽ അച്ചടക്കവും സമയനിഷ്ഠയും അല്പം നിയന്ത്രണവും നല്ലതാണെന്നായിരുന്നു എൻ.ഐ.ടി.യിലെ അനഘയുടെ പക്ഷം. വിദ്യാർഥികൾ സ്വരക്ഷയ്ക്ക് പ്രാപ്തരല്ലെന്നാണോ ആറുമണിക്ക് അടച്ചിടുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കെ.എം.സി.ടി. ഡെന്റൽകോളേജിലെ ഡോ. ഗോപിക മേനോൻ ഉന്നയിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദപരിപാടി ഫെഡറൽ ബാങ്ക് കുന്ദമംഗലം ശാഖാമാനേജർ ടി. മഞ്ജു ഉദ്ഘാടനംചെയ്തു. എൻ.ഐ.ടി. അക്കാദമിക് ഡീൻ ഡോ. എസ്.എം. സമീർ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..