ഗുരുവായൂർ എൽ.എഫ്. കോളേജിൽ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദ പരിപാടി ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ കെ.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ്, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ സമീപം
ഗുരുവായൂർ: ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷന്റെ ഏഴാംപതിപ്പിലെ ബ്ലോക്ക് തലത്തിലുള്ള നാലാമത്തെ മത്സരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടത്തി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി അഞ്ചു ഘട്ടങ്ങളിലായാണ് സംവാദം നടത്തുന്നത്.
‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്നതായിരുന്നു സംവാദ വിഷയം.
വിദ്യാർഥികൾ ആവേശത്തോടെയാണ് വിഷയത്തിൽ ഇടപെട്ടത്. ഹോസ്റ്റലുകൾക്ക് സമയപരിധിയുടെ ആവശ്യമെന്തിനെന്ന മറുചോദ്യമായിരുന്നു ഭൂരിഭാഗം പേർക്കും.
സുരക്ഷ മുൻനിർത്തി സമയത്തിൽ കർഫ്യൂ ഏർപ്പെടുത്തുന്നത് വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തെ തളച്ചുകെട്ടലാകുമെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം സമയപരിധി നിശ്ചയിക്കുന്നതുകൊണ്ട് അടക്കും ചിട്ടയും ഉണ്ടാകുമെന്നും മക്കൾ സുരക്ഷിതരാണെന്ന് രക്ഷിതാക്കൾക്ക് ഉറപ്പാക്കാനാകുമെന്നും മറുവാദക്കാർ ചൂണ്ടിക്കാട്ടി.
ഫെഡറൽ ബാങ്ക് ഗുരുവായൂർ ശാഖാ മാനേജർ കെ.കെ. ശശി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ്, മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ പ്രസംഗിച്ചു.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..