ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ഭാഗമായുള്ള ജില്ലയിലെ മൂന്നാമത്തെ ബ്ലോക്കുതല സംവാദം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഫെഡറൽ ബാങ്ക് തലശ്ശേരി ശാഖാ മേധാവിയും അസി. വൈസ് പ്രസിഡന്റുമായ ബീന ജേക്കബ് ഉദ്ഘാടനംചെയ്യുന്നു. ഡോ. പി.ആർ. ബിജു, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സമീപം
ധർമടം: ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിൽ നിറഞ്ഞത് വീറും വാശിയും നിറഞ്ഞ വാദമുഖങ്ങൾ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന ജില്ലയിലെ മൂന്നാമത്തെ ബ്ലോക്കുതല സംവാദത്തിന്റെ വിഷയം ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്നതായിരുന്നു. എതിർത്തും അനുകൂലിച്ചുമെത്തിയത് ഒരു മിനിറ്റിലൊതുങ്ങുന്ന തീപാറുന്ന അഭിപ്രായങ്ങൾ.
‘അച്ചടക്കമുള്ള സമൂഹമുണ്ടാകാൻ എല്ലാറ്റിനും ഒരു സമയപരിധി ആവശ്യമാണ്. അമിതസ്വാതന്ത്ര്യം നാശത്തിലേക്കേ നയിക്കൂ’. കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തോട് ഒരു ബിരുദവിദ്യാർഥിയുടെ പ്രതികരണം ഇതായിരുന്നു. ഇതിന്റെ മുനയൊടിച്ച് മറ്റൊരു വിദ്യാർഥിനി പ്രതികരിച്ചത് ഇങ്ങനെ: ‘ഒരാളുടെ സ്വാതന്ത്ര്യം നിഷേധിക്കാൻ ആർക്കും അവകാശമില്ല. സ്ത്രീകൾ രാത്രി പുറത്തിറങ്ങരുത് എന്ന് നിർദേശിക്കുകല്ല വേണ്ടത്.
പകരം ഇവിടെ രാത്രി എത്ര തെരുവുവിളക്കുകൾ കത്തുന്നുണ്ടെന്നും എത്ര സി.സി.ടി.വി.കൾ പ്രവർത്തനസജ്ജമാണെന്നും പോലീസിന്റെ രാത്രികാല നിരീക്ഷണം എത്ര മാത്രം കാര്യക്ഷമമാണെന്നും വിലയിരുത്തുകയാണ് വേണ്ടത്.’
ഫെഡറൽ ബാങ്ക് തലശ്ശേരി ശാഖാ മേധാവിയും അസി. വൈസ് പ്രസിഡന്റുമായ ബീന ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്തു. ബ്രണ്ണൻ കോളേജ് അധ്യാപകൻ ഡോ. പി.ആർ. ബിജു, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടമായാണ് നടത്തുന്നത്.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..