പീരുമേട്ടിൽ നടന്ന ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ബ്ലോക്കുതല മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ മാതൃഭൂമി റീജണൽ മാനേജർ ടി.സുരേഷ്, എം.ബി.സി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഏലിയാസ് ജാൻസൺ, കോളേജ് പ്രതിനിധി സ്നേഹപ്രിയ, ഫെഡറൽ ബാങ്ക് ഉപ്പുതറ ബ്രാഞ്ച് ഹെഡും മാനേജരുമായ എ.ആർ.ആതിര, അവതാരകൻ ജോസഫ് തോമസ് എന്നിവർ
പീരുമേട്: ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലയിലെ രണ്ടാം ബ്ലോക്കുതല മത്സരം പീരുമേട്ടിൽ നടന്നു.
പീരുമേട് മാർ ബസേലിയോസ് ക്രിസ്റ്റ്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന സംവാദം ചൂടേറിയതായിരുന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ, അല്ലയോ’ എന്ന വിഷയത്തിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞ് അഭിപ്രായങ്ങൾ പറഞ്ഞു. ആവേശം നിറഞ്ഞ സംവാദത്തിൽ വിദ്യാർഥികൾ വിവിധ വാദങ്ങളുയർത്തി പ്രേക്ഷകരുടെ കൈയ്യടി നേടി. പ്രദേശത്തെ വിവിധ കോളേജുകളിൽ നിന്നായി 90-വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. പീരുമേട്ടിൽ നടന്ന ബ്ലോക്കുതല പോരാട്ടം ഫെഡറൽ ബാങ്ക് ഉപ്പുതറ ബ്രാഞ്ച് ഹെഡും മാനേജരുമായ എ.ആർ.ആതിര ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഏലിയാസ് ജാൻസൺ, മാതൃഭൂമി റീജണൽ മാനേജർ ടി.സുരേഷ് എന്നിവർ സംസാരിച്ചു.
Content Highlights: speak for india 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..