ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന സംവാദ പരിപാടി ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലയിലെ ആദ്യ ബ്ലോക്ക് തല മത്സരം കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മേധാവിയുമായ ജോസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരപ്പള്ളി: ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലയിലെ ആദ്യ ബ്ലോക്ക് തല മത്സരം കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ നടത്തി.‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിലാണ് സംവാദം നടത്തിയത്.
വിഷയത്തിൽ പിന്തുണച്ചും എതിർത്തും വിദ്യാർഥികൾ സംവാദത്തിൽ സജീവമായി. സ്വാതന്ത്ര്യത്തിനൊപ്പം സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ സമയപരിധി ആവശ്യമാണെന്നായിരുന്നു പിന്തുണച്ചവരുടെ പ്രധാന ആയുധം. എന്നാൽ, ഭരണഘടന ഉറപ്പാക്കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരാണ് ഇത്തരം തീരുമാനങ്ങളെന്നായിരുന്നു പ്രതികൂലിക്കുന്നവരുടെ വാദം.
ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മേധാവിയുമായ ജോസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഫാ. മനോജ് പാലക്കുടി, മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..