അഭിപ്രായങ്ങൾ തുറന്നടിച്ച് വിദ്യാർഥികൾ


ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് നിമ്മി തമ്പി ഉദ്ഘാടനം ചെയ്യുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷേർളി സ്റ്റുവർട്ട്, മാതൃഭൂമി സീനിയർ മാനേജർ ടെക്‌നിക്കൽ ബിജു മോഹൻ എന്നിവർ സമീപം

തിരുവനന്തപുരം: വോട്ടവകാശവും രേഖകളിൽ ഒപ്പുചാർത്താനുള്ള അവകാശവുമുള്ള, 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്ക് സഞ്ചാരസ്വാതന്ത്ര്യം വേണമെന്ന ആശയത്തിനു നിറഞ്ഞ കൈയടി. എന്നാൽ, ചെറിയപ്രായത്തിൽ ലഭിക്കുന്ന സ്വാതന്ത്ര്യം അനിയന്ത്രിതമായ അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്ന അഭിപ്രായവുമുയർന്നു. ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ മത്സരവേദിയിലെ രംഗങ്ങളായിരുന്നുയിത്.

ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം ബുധനാഴ്ച നടത്തിയത് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലാണ്. 'കോളേജ് ഹോസ്റ്റലുകൾക്കു സമയപരിധി ആവശ്യമാണോ?' എന്ന സംവാദത്തിൽ ഒരു മിനിറ്റ് സമയത്തിനുള്ളിൽ ആധികാരികവും ശക്തവുമായ വാക്കുകളാൽ മത്സരാർഥികൾ അഭിപ്രായം രേഖപ്പെടുത്തി. വിവിധ കോളേജുകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് മത്സരിച്ചത്.

ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന രാജ്യത്ത് പുറത്തിറങ്ങാൻ സമയം നിശ്ചയിക്കണമെന്നത് നിക്ഷിപ്ത താത്പര്യമായാണ് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥിനി ആരതി എസ്.നായർ വിലയിരുത്തിയത്. ജോലിചെയ്ത് പഠനച്ചെലവ് ഉൾപ്പെടെ കണ്ടെത്തുന്നവർക്ക് നിയന്ത്രണങ്ങൾ വിലങ്ങുതടിയാണെന്നും ആരതി പറയുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ പിന്നാലെ പോകാനുള്ള വഴിയായി കാണുമെന്നാണ് മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി കിരൺബാബുവിന്റെ അഭിപ്രായം.

ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് നിമ്മി തമ്പി മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷേർളി സ്റ്റുവർട്ട്, മാതൃഭൂമി സീനിയർ മാനേജർ ടെക്‌നിക്കൽ ബിജു മോഹൻ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Content Highlights: speak for india

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented