ആശയങ്ങളുടെ പോർമുഖത്തിൽയുവതയുടെ വാക്പയറ്റ്


കോതമംഗലം നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (എംബിറ്റ്‌സ്) കോളേജിൽ നടന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോതമംഗലം ബ്രാഞ്ച് ഹെഡും ആയ ജെബിൻ കെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി കൊച്ചി മീഡിയ സൊല്യൂഷൻസ് സീനിയർ മാനേജർ കെ. അനീഷ്, കോളേജ് സെക്രട്ടറി സി.എ. കുഞ്ഞച്ചൻ, പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ, അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എസ്. സജിൻ എന്നിവർ സമീപം

കോതമംഗലം: ആശയങ്ങളുടെ പോരാട്ടവേദിയിൽ പുതിയ പോർമുഖം തുറന്ന് യുവതയുടെ സംവാദം ആവേശമായി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പ് ബ്ലോക്ക് തല മത്സരത്തിന് നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജാണ് പോരാട്ടവേദിയായത്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ’ എന്ന വിഷയത്തിലായിരുന്നു അനുകൂലിച്ചും എതിർത്തും നിലപാടുകളുടെ ഏറ്റുമുട്ടൽ. വാദമുഖങ്ങൾക്കിടയിൽ വള്ളത്തോളിന്റെയും കടമ്മനിട്ടയുടെയും കവിതാശകലങ്ങൾ കടന്നുവന്നു.

വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമായി ഒരുവിഭാഗം വാദിച്ചപ്പോൾ അച്ചടക്കവും സുരക്ഷിതത്വവും നിയന്ത്രണവും എല്ലാം ഭാവിക്കും വ്യക്തിജീവിതത്തിനും അനിവാര്യമെന്നായിരുന്നു മറുഭാഗത്തെ വാദമുഖം. പകലിനും രാത്രിക്കും വെവ്വേറെ നിയമം എന്തിനെന്ന വാദത്തിൽ ഇരുളിന്റെ മറവിലാണ്‌ കുറ്റകൃത്യവും അപകടവും കൂടുതൽ നടക്കുന്നതെന്ന പ്രതിവാദമാണ് ഉയർന്നത്. സമയക്രമീകരണം വിദ്യാർഥിയുടെ സ്വാതന്ത്ര്യത്തിനും വ്യക്തിജീവിതത്തിനും മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് അനുകൂല വാദം ഉയർന്നു.

സ്കൂൾ ജീവിതത്തിലെ നിയന്ത്രണങ്ങളിൽ നിന്ന് മോചനംകിട്ടിയ കോളേജ് ജീവിതം അടിച്ചുപൊളിക്കാനുള്ളതാണ്. ഓരോ ആവശ്യത്തിനാണ് രാത്രി പുറത്തുപോകുന്നത്. അവിടെ നിയമവും നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നത് എതിർക്കപ്പെടുക തന്നെ വേണമെന്ന് ഒരുവിഭാഗം വാദിച്ചു. കുട്ടികളുടെ സുരക്ഷിത ജീവിതമാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നിയന്ത്രണം കുട്ടികളുടെ ഭാവിജീവിതത്തിന് നല്ലതാണെന്നായിരുന്നു നിയന്ത്രണങ്ങളെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോതമംഗലം ബ്രാഞ്ച് ഹെഡും ആയ ജെബിൻ കെ. ജോസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ അധ്യക്ഷത വഹിച്ചു.

കോളേജ് സെക്രട്ടറി സി.എ. കുഞ്ഞച്ചൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എസ്. സജിൻ, മാതൃഭൂമി കൊച്ചി മീഡിയ സൊല്യൂഷൻസ്‌ സീനിയർ മാനേജർ കെ. അനീഷ്, കോളേജ് ഡിബേറ്റ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ഷാരിക് മുഹമ്മദ് എന്നിവർ സംസാരിച്ചു.

Content Highlights: speak for india

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented