ആശയങ്ങൾ പടവെട്ടി, ആവേശമായി യുവ സംവാദം


എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ നടന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദം തൃക്കാക്കര ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ മഞ്ജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഭാരതമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. ജോൺസൺ, മാതൃഭൂമി കൊച്ചി മീഡിയ സൊല്യൂഷൻ സീനിയർ മാനേജർ കെ. അനീഷ്, ഭാരതമാതാ കോളേജ് വൈസ് പ്രിൻസിപ്പൽ ലിസി കാച്ചപ്പിള്ളി, അസി. പ്രൊഫ. ഡി.ആർ. ശാലിനി ജോസ്, കോളേജ് യൂണിയൻ ചെയർമാൻ ആൽബിൻ പോൾ എന്നിവർ വേദിയിൽ

കാക്കനാട്: ഒരു വശത്ത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും എതിർ ചേരിയിൽ അച്ചടക്കത്തിന്റെ ആവശ്യകതയും തമ്മിൽ കൊമ്പുകോർത്തു, യുവത്വത്തിന്റെ ആവേശവും ആശയങ്ങളും വാദപ്രതിവാദങ്ങളായി ഉയർന്നുകേട്ടു, വേദിയും സദസ്സും ഒരുപോലെ ആവേശത്തിലാണ്ടു. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ഫെഡറൽ ബാങ്ക് 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ബ്ലോക്ക്തല മത്സരവേദിയായ തൃക്കാക്കര ഭാരതമാതാ കോളേജിലായിരുന്നു ആശയങ്ങൾ ഏറ്റുമുട്ടിയത്. കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ എന്നതായിരുന്നു വിഷയം. അച്ചടക്കത്തിനും സമയനിഷ്ഠയ്ക്കും ഒപ്പം ചെറിയ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ വോട്ടവകാശം ഉള്ളവരാണ് കോളേജിലേക്ക് വരുന്നതെന്നും ഹോസ്റ്റലുകളിൽ നിയന്ത്രണമേർപ്പെടുത്തി നാലു ചുവരുകൾക്കുള്ളിൽ അടച്ചിടേണ്ടവരല്ലെന്നും മറുഭാഗം വാദിച്ചു. വ്യക്തിബന്ധങ്ങളെയും നിർദേശങ്ങളെയും മാനിക്കണമെന്നും വിദ്യാഭ്യാസ കാലഘട്ടത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും കാമ്പസിനുള്ളിൽ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് അവകാശപ്പെടുമ്പോൾ കാമ്പസിനു പുറത്ത് സുരക്ഷിതരാണെന്ന് അധികൃതർക്ക് എങ്ങനെ പറയാനാകുമെന്നും അനുകൂലമായ വാദം ഉയർന്നു. പ്രതികൂലമായ മറുപടികളും ഓരോന്നായി ഉയർന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ പലരും പഠനം കഴിഞ്ഞ് മറ്റു ജോലിക്ക് പോകുന്നുണ്ട്. അതുകഴിഞ്ഞു വരുന്നവരെ ഹോസ്റ്റലുകളുടെ സമയപരിധി തീരാ ദുരിതത്തിലാക്കും. വോട്ടുചെയ്യാനുള്ള പ്രായമായാലും ഹോസ്റ്റലിൽ കയറാൻ നിയന്ത്രണം െവക്കുന്നത് അച്ചടക്കം പഠിപ്പിക്കാനാണെന്നത് അംഗീകരിക്കാനാകില്ലെന്ന വാദവും ഉയർന്നു.

ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും തൃക്കാക്കര ബ്രാഞ്ച് മാനേജരുമായ മഞ്ജു ഗോപാലകൃഷ്ണൻ സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. ജോൺസൺ അധ്യക്ഷത വഹിച്ചു. മാതൃഭൂമി കൊച്ചി മീഡിയ സൊല്യൂഷൻ സീനിയർ മാനേജർ കെ. അനീഷ്, വൈസ് പ്രിൻസിപ്പൽ ലിസി കാച്ചപ്പിള്ളി, അസി. പ്രൊഫ. ഡോ. ശാലിനി ജോസ്, കോളേജ് യൂണിയൻ ചെയർമാൻ ആൽബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: speak for india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented