ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാംപതിപ്പിന്റെ ബ്ലോക്ക്തല മത്സരം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പി.പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ.ഷെല്ലി, മാതൃഭൂമി സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാർ, ചീഫ് സബ് എഡിറ്റർ ബിജു പാപ്പച്ചൻ, ഫാത്തിമ കോളേജ് അധ്യാപകൻ നെബിൻ നെൽസൺ എന്നിവർ സമീപം
കൊല്ലം: രാത്രിയാത്രകളിലെ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങൾ വാദങ്ങളിലൂടെ തുറന്നുകാട്ടി യുവത. സ്വാതന്ത്ര്യം തടയാൻ ആർക്കും അധികാരമില്ലെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെട്ടപ്പോൾ അച്ചടക്കത്തിന്റെ ചട്ടക്കൂടുകളെപ്പറ്റിയായിരുന്നു മറുഭാഗത്തിന്റെ വാദം. ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയാണ് വാദമുഖങ്ങൾക്കു വേദിയായത്.
ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാംപതിപ്പിന്റെ ബ്ലോക്ക്തല മത്സരം നടന്നത് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലാണ്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ’ എന്ന വിഷയത്തിൽ അനുകൂലിച്ചും എതിർത്തും വിവിധ കോളേജുകളിൽനിന്ന് എത്തിയ വിദ്യാർഥികൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.
പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ മറ്റു ജോലികൾക്കു പോകുന്ന വിദ്യാർഥികൾക്ക് സമയപരിധി പ്രശ്നമാകും, കോളേജുകളിലെ ലാബുകളും ഗവേഷണസൗകര്യങ്ങളും കൂടുതൽ നേരം ഉപയോഗിക്കാനുള്ള സൗകര്യം ഇല്ലാതാകും, യുവാക്കൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ ആർക്കും അവകാശമില്ല തുടങ്ങിയ വാദങ്ങളാണ് നിയന്ത്രണങ്ങളെ എതിർത്തവർക്ക് മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നത്.
ഏതു സ്ഥാപനത്തിന്റെയും നിലനിൽപ്പിന് അച്ചടക്കം വേണം, രാത്രിയിൽ അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്, ലഹരി ഉപയോഗം കൂടാൻ സമയപരിധി ഒഴിവാക്കുന്നത് ഇടയാക്കും എന്നിങ്ങനെ മറുഭാഗം വാദങ്ങളെ ചെറുത്തു.
ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാർ, ചീഫ് സബ് എഡിറ്റർ ബിജു പാപ്പച്ചൻ, ഫാത്തിമ മാതാ നാഷണൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ.ഷെല്ലി, അധ്യാപകൻ നെബിൻ നെൽസൺ എന്നിവർ പ്രസംഗിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..