വാദപ്രതിവാദങ്ങളിൽ തിളച്ച് യുവത


ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാംപതിപ്പിന്റെ ജില്ലയിലെ രണ്ടാമത്തെ സംവാദം കരിക്കോട് ടി.കെ.എം. ആർട്‌സ് കോളേജിൽ ഫെഡറൽ ബാങ്ക് കൊല്ലം മെയിൻ ശാഖ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് സമീപം

കൊല്ലം: കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ എന്ന വിഷയത്തിൽ നടന്ന സംവാദം വിദ്യാർഥികൾ ഉയർത്തിയ വ്യത്യസ്തമായ നിലപാടുകളിൽ തിളച്ചുമറിഞ്ഞു. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാംപതിപ്പിന്റെ ജില്ലയിലെ രണ്ടാമത്തെ സംവാദത്തിന് കൊല്ലം കരിക്കോട് ടി.കെ.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് വേദിയായത്.

അച്ചടക്കത്തിനും സമയനിഷ്ഠയ്ക്കും ഒപ്പം ചെറിയ നിയന്ത്രണവും ഏർപ്പെടുത്തുന്നത് നല്ലതാണെന്ന് ഒരുവിഭാഗം വാദിച്ചപ്പോൾ വോട്ടവകാശം ഉള്ളവരാണ് കോളേജിലേക്ക് വരുന്നതെന്നും ഹോസ്റ്റലുകളിൽ നിയന്ത്രണമേർപ്പെടുത്തി നാലു ചുവരുകൾക്കുള്ളിൽ അടച്ചിടേണ്ടവരല്ലെന്നും മറുഭാഗം വാദിച്ചു.

വ്യക്തിബന്ധങ്ങളെയും നിർദേശങ്ങളെയും മാനിക്കണമെന്നും വിദ്യാഭ്യാസ കാലഘട്ടത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും കാമ്പസിനുള്ളിൽ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് അവകാശപ്പെടുമ്പോൾ കാമ്പസിനുപുറത്ത് സുരക്ഷിതരാണെന്ന് അധികൃതർക്ക് എങ്ങനെ പറയാനാകുമെന്നും അനുകൂലമായ വാദം ഉയർന്നു.

പ്രതികൂലമായ മറുപടികളും ഓരോന്നായി ഉയർന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ പലരും പഠനംകഴിഞ്ഞ് മറ്റു ജോലിക്ക് പോകുന്നുണ്ട്. അതുകഴിഞ്ഞു വരുന്നവരെ ഹോസ്റ്റലുകളുടെ സമയപരിധി തീരാദുരിതത്തിലാക്കും. വോട്ടുചെയ്യാനുള്ള പ്രായമായാലും ഹോസ്റ്റലിൽ കയറാൻ നിയന്ത്രണംവയ്ക്കുന്നത് അച്ചടക്കം പഠിപ്പിക്കാനാണെന്നത് അംഗീകരിക്കാനാകില്ല. കുട്ടികളെ സ്വപ്നംകാണാൻ അനുവദിക്കൂ, അവർ പറക്കട്ടേ, കൂട്ടിലടച്ച കിളികളല്ല ഞങ്ങളെന്ന വാദവും ഉയർന്നു.

ഫെഡറൽ ബാങ്ക് കൊല്ലം മെയിൻ ശാഖ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.എസ്.സന്തോഷ്, ടി.കെ.എം. ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, അസിസ്റ്റന്റ്‌ പ്രൊഫസർ മുഹമ്മദ് അലി, മാതൃഭൂമി സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ് കുമാർ, ചീഫ് സബ് എഡിറ്റർ ബിജു പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Content Highlights: speak for india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented