കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം


കോടഞ്ചേരി ഗവ. കോളേജിൽ നടന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം ഫെഡറൽ ബാങ്ക് കോടഞ്ചേരി ശാഖാ സീനിയർ മാനേജർ സി.എ. അരുൺ ഉദ്ഘാടനംചെയ്യുന്നു. പ്രിൻസിപ്പൽ ഡോ. വൈ.സി. ഇബ്രാഹിം, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എം.വി. സുമ എന്നിവർ സമീപം

കോടഞ്ചേരി: കാഴ്ചപ്പാടുകൾ ഉറക്കെപ്പറയാൻ കലാലയ യുവത്വം കാണിച്ച ആവേശം കേൾവിക്കാരും ഏറ്റെടുത്തപ്പോൾ കോടഞ്ചേരി ഗവ. കോളേജിൽ വെള്ളിയാഴ്ച നടന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം ശ്രദ്ധേയമായി. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’ യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിനാണ് കോളേജ് വേദിയൊരുക്കിയത്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി നിശ്ചയിക്കണമോ?’ എന്നതായിരുന്നു വിഷയം.

സ്വാതന്ത്ര്യത്തിന് രാത്രി, പകൽ വ്യത്യാസം കല്പിക്കേണ്ടതില്ലെന്നായിരുന്നു കോളേജ് വിദ്യാർഥി ആര്യയുടെ വാദം. എന്നാൽ സമയക്രമം അച്ചടക്കപരിപാലനത്തിന് അനിവാര്യമാണെന്ന് കൈതപ്പൊയിൽ ലിസാ കോളേജിലെ അനുശ്രീ അഭിപ്രായപ്പെട്ടു.

സംവാദപരിപാടി ഫെഡറൽ ബാങ്ക് കോടഞ്ചേരി ശാഖാ സീനിയർ മാനേജർ സി.എ. അരുൺ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. വൈ.സി. ഇബ്രാഹിം, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എം.വി. സുമ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി അഞ്ചുഘട്ടങ്ങളിലായാണ് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം നടക്കുന്നത്.

Content Highlights: speak for india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented