നാഗലാൻഡ് ജേലുകി സെയ്ന്റ് സേവ്യേഴ്സ് കോളേജിൽനിന്ന്തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ എത്തിയ വിദ്യാർഥികൾ ശശി തരൂർ എം.പി.ക്കു മുന്നിൽ സംഗീതം അവതരിപ്പിക്കുന്നു
തിരുവനന്തപുരം: മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദം ഏഴാം പതിപ്പിന്റെ ഉദ്ഘാടനത്തിനായി മാർ ഇവാനിയോസ് കോളേജിലെത്തിയ ശശി തരൂർ എം.പി.ക്ക് ആവേേശാജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികൾ ആഘോഷപൂർവമാണ് തരൂരിനെ കോളേജിലേക്ക് സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ് അദ്ദേഹത്തെ സ്വീകരിച്ചു.
ശശി തരൂരിനെയും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലിനെയും വലിയ കരഘോഷത്തോടെയാണ് സ്റ്റേജിലേക്ക് എത്തിച്ചത്.
തുടർന്ന് സംസാരിച്ച തരൂർ താൻ യു.എന്നിലെ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, മാർ ഇവാനിയോസിലാണ് ആദ്യമായി പ്രഭാഷണം നടത്തിയതെന്ന് ഓർമിച്ചു. അതുകൊണ്ടുതന്നെ തനിക്ക് ഇത് സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്നതുപോലുള്ള അനുഭവമാണെന്നും പറഞ്ഞു. ഭാവിയിലെ പഠന മാതൃകകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും തരൂർ വിദ്യാർഥികളോട് സംവദിച്ചു.
നാഗലാൻഡിലെ വിദ്യാർഥികളുമായി സംവദിച്ചു
സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി മാർ ഇവാനിയോസ് കോളേജിലെത്തിയ നാഗലാൻഡിലെ വിദ്യാർഥികളുമായി ശശി തരൂർ സംവദിച്ചു.
നാഗലാൻഡിലെ ജേലുകിയിലെ സെന്റ് സേവ്യേഴ്സ് കോളേജിലെ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസിന്റെ നേതൃത്വത്തിൽ 10 അംഗ വിദ്യാർഥിസംഘമാണ് ഇവിടെ എത്തിയത്.
വിദ്യാർഥികൾ അവിടത്തെ തനത് നാടോടിഗാനം അവതരിപ്പിച്ചശേഷം തരൂരിനെ നാഗലാൻഡിലേക്കു ക്ഷണിച്ചു.
എ.ഐ.സി.സി. അധ്യക്ഷപദവിയിലേക്കു മത്സരിച്ചപ്പോൾ തനിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നാഗലാൻഡിൽ നിന്നുമാണെന്ന് പറഞ്ഞ തരൂർ, ഉടൻതന്നെ അവിടം സന്ദർശിക്കുമെന്നും അവരെ അറിയിച്ചു.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..