‘ഫെഡറൽ ബാങ്ക്’ ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം പെരിയ എസ്.എൻ. കോളേജിൽ ഫെഡറൽ ബാങ്ക് സീനിയർ മാനേജറും ഉപ്പള ശാഖാ മേധാവിയുമായ കെ.കിരൺ ഉദ്ഘാടനം ചെയ്യുന്നു
പെരിയ : ‘ഫെഡറൽ ബാങ്ക്’ ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ കാസർകോട് ജില്ലയിലെ ആദ്യ ബ്ലോക്ക്തല മത്സരം പെരിയ എസ്.എൻ.കോളേജിൽ നടന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എതിർത്തും അനുകൂലിച്ചും വിദ്യാർഥികൾ വാദമുഖങ്ങൾ നിരത്തി.
പെൺകുട്ടികൾക്ക് അച്ചടക്കമുണ്ടാകാനാണ് ഹോസ്റ്റൽ സമയം നിശ്ചയിച്ചതെന്ന് പറയുന്നവരോട് രാത്രിയാണോ അച്ചടക്കം പൊട്ടിമുളയ്ക്കുന്നതെന്ന ചോദ്യമായിരുന്നു ചില വിദ്യാർഥിനികളുടേത്. സമയക്രമം ഒരു സംവിധാനമാണെന്നും ചെറുപ്പകാലം തൊട്ടേ വീട്ടുകാരുൾപ്പെടെ പഠിപ്പിച്ച പാഠം കൂടിയാണിതെന്നും പറഞ്ഞ് ഹോസ്റ്റൽ സമയത്തിന് ക്രമം ആവശ്യമാണെന്നതിൽ ചിലർ ഉറച്ചു നിന്നു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജരും ഉപ്പള ശാഖാ മേധാവിയുമായ കെ.കിരൺ ഉദ്ഘാടനം ചെയ്തു. എസ്.എൻ. കോളേജ് ചെയർമാൻ രാജൻ പെരിയ, പ്രിൻസിപ്പൽ ഡോ. കെ.രാധാകൃഷ്ണൻ, ‘മാതൃഭൂമി’ കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കാസർകോട് ബ്യൂറോ ചീഫ് കെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് നെഹ്രു കോളേജിൽ
ബ്ലോക്ക് തലത്തിലെ രണ്ടാംമത്സരം ചൊവ്വാഴ്ച പടന്നക്കാട് നെഹ്രു കോളേജിൽ നടക്കും. രാവിലെ 9.30-ന് മത്സരം തുടങ്ങും. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർക്ക് തത്സമയ രജിസ്ട്രേഷന് സൗകര്യമുണ്ട്. മേൽപ്പറഞ്ഞ വിഷയത്തിൽ തന്നെയാണ് ഇവിടെയും സംവാദം. ഒരു മിനിറ്റാണ് സമയം. അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാം. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..