വാക്കുപൂക്കും കാലം


പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദപരിപാടി ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ്‌പ്രസിഡന്റും പാലക്കാട് ബ്രാഞ്ച് ഹെഡ്ഡുമായ എ.എ. മഹേഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു. ‘മാതൃഭൂമി’ പാലക്കാട് റീജണൽ മാനേജർ എസ്. അമൽരാജ്, ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. കെ. തോമസ് ജോർജ് എന്നിവർ സമീപം

പാലക്കാട്: വഴിനടത്താൻ ഉറച്ചശബ്ദമായി വരുംകാല വാക്കുകൾ. ആശയങ്ങളുടെയും നിലപാടുകളുടെയും പോർമുഖം തുറന്ന്‌ യുവതയുടെ സംവാദവേദി. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോ‌‌ർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ചിറ്റൂർ ബ്ലോക്കുതല സംവാദം നടന്ന ധോണി ലീഡ് കോളേജിലെ വേദിയിൽ നൂറോളം വിദ്യാർഥികൾ കലാലയാശങ്കകൾ പങ്കുവെച്ചു.

കോളേജ് ഹോസ്റ്റലുകളിൽ സമയപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദം. രണ്ടാംവീടായ ഹോസ്റ്റലുകളിലെ സുരക്ഷാജീവിതത്തിനു സമയനിയന്ത്രണമാകാമെന്ന് ഒരുകൂട്ടർ വാദിച്ചപ്പോൾ, വിദ്യാഭ്യാസജീവിതം സ്വതന്ത്രാകാശത്തിനു കീഴിലാകണമെന്നും പെൺകുട്ടികൾക്കു മാത്രമുള്ള വിവേചനം യുക്തിരഹിതമെന്നും മറുകൂട്ടർ വാദിച്ചു. കാലം കാത്തുവെച്ച സംവാദസാധ്യതകളുടെ വാതായനങ്ങൾ തുറന്ന്‌ വിദ്യാർഥികൾ നിരത്തിയ വാദമുഖങ്ങളിൽ അറിവുയർച്ചയും ജീവിതസന്തോഷവും നിറഞ്ഞുനിന്നു. സംവാദത്തിനിടയിൽ സദസ്യർക്കുകൂടി പങ്കെടുക്കാവുന്ന തരത്തിൽ ചെറിയ മത്സരങ്ങളും നടന്നു.

‘ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ’ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള അഞ്ചുഘട്ട സംവാദമത്സരത്തിന്റെ ആദ്യതലത്തിലെ ജില്ലയിലെ രണ്ടാമത്തെ പരിപാടിയാണ് ധോണിയിൽ നടന്നത്.

ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ്‌പ്രസിഡന്റും പാലക്കാട് പ്രധാന ശാഖാ മേധാവിയുമായ എ.എ. മഹേഷ്‌കുമാർ പരിപാടി ഉദ്ഘാടനംചെയ്തു. ‘മാതൃഭൂമി’ പാലക്കാട് റീജണൽ മാനേജർ എസ്. അമൽരാജ്, ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. കെ. തോമസ് ജോർജ് എന്നിവർ സംസാരിച്ചു

Content Highlights: mathrubhumi speak for india 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented