‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ ജില്ലാതല മത്സരത്തിൽനിന്ന് മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ വിധികർത്താക്കളോടൊപ്പം
കണ്ണൂർ: ജനാധിപത്യസംവിധാനത്തിൽ എല്ലാ സംവാദങ്ങളും നവീന ആശയങ്ങളിലേക്ക് വഴിതുറക്കുമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ.നായർ പറഞ്ഞു. ഫെഡറൽ ബാങ്ക് 'മാതൃഭൂമി'യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ജില്ലാതല മത്സരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിച്ചിന്തിക്കുന്നവർക്കേ പുതിയ കാഴ്ചപ്പാട് ഉണ്ടാകുകയുള്ളു. പുതിയ ചിന്തകൾ തന്നെയാണ് യുവതലമുറയെ നയിക്കുന്നത്. അവർക്ക് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട് - അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമാണോ’ എന്ന വിഷയത്തിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലാണ് സംവാദപരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന് ഒന്നാംഘട്ട മത്സരത്തിനുശേഷം തിരഞ്ഞെടുത്ത 70 വിദ്യാർഥികൾ പങ്കെടുത്തു.


ഡി.ഐ.ജി. രാഹുൽ ആർ നായർ എത്തിയപ്പോൾ
മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
:ആരോമൽ ജെ. ചന്ദ്ര (കോളേജ് ഓഫ് നഴ്‌സിങ്, തലശ്ശേരി), എം.ടി.അളക (കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂർ), ആൻമരിയാ ജോബ് (കൊയിലി കോളേജ് ഓഫ് നഴ്‌സിങ്, കണ്ണൂർ), ഇസയ്യന്യുമി (ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്), സയിം സിറാജ് (കോളേജ് ഓഫ് എൻജിനിയറിങ്, തലശ്ശേരി), സിയാദ് (ദാറുൽ ഹുദ ഇസ്‌ലാമിക് സർവകലാശാല), എൻ.പി.നാജില (ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), കെ.പി.ഫിദാ പർവീൺ (എസ്.എൻ. കോളേജ്, കണ്ണൂർ), ഇഷാ അമീന (കോളേജ് ഓഫ് എൻജിനീയറിങ്, തലശ്ശേരി), ടി.മാളവിക (പയ്യന്നൂർ കോളേജ്), അലൻ സി.ബാബു (ഇംഗ്ലീഷ് വകുപ്പ്, കാലിക്കറ്റ് സർവകലാശാല), സി.പി.നന്ദനാരാജ് (പയ്യന്നൂർ കോളേജ്), കെ.അശ്വിനി (ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി)
Content Highlights: Mathrubhumi Federal Bank speak for India Kerala Edition, mathrubhumi speak for India 2023, kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..