മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ നടത്തിയ ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റും മണ്ണാർക്കാട് ശാഖാമേധാവിയുമായ ബി. രമ്യ ഉദ്ഘാടനം ചെയ്യുന്നു. എം.ഇ.എസ്. കല്ലടി കോളേജ് പ്രിൻസിപ്പൽ വി.എ. ഹസീന, ഡിബേറ്റ് ക്ലബ്ബ് അധ്യാപക കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ, ഡിബേറ്റ് ക്ലബ്ബ് ചെയർമാൻ ഷാനവാസ് വരവൂർ എന്നിവർ സമീപം
മണ്ണാർക്കാട്: ഉറച്ച നിലപാടുകളിലൂന്നിയ വിദ്യാർഥികളുടെ വാദമുഖങ്ങളിൽ ചടുലമായി മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ സംവാദവേദി. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്.
‘കോളേജ് ഹോസ്റ്റലുകളിൽ സമയപരിധി ആവശ്യമാണോ?’ എന്ന വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാർഥികൾ സംസാരിച്ചു. മത്സരാർഥികൾക്കും സദസ്സിനും പങ്കെടുക്കാവുന്ന സമ്മാനാർഹമായ മത്സരങ്ങളും കലാവിരുന്നും ഉണ്ടായിരുന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റും മണ്ണാർക്കാട് ശാഖാമേധാവിയുമായ ബി. രമ്യ ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എ. ഹസീന, ‘മാതൃഭൂമി’ പാലക്കാട് സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ഹരിഗോവിന്ദൻ, കോളേജിലെ ഡിബേറ്റ് ക്ലബ്ബ് അധ്യാപക കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ, ക്ലബ്ബ് ചെയർമാൻ ഷാനവാസ് വരവൂർ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ കോർപറേറ്റ് സാമൂഹികപ്രതിബദ്ധതാപദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..