ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന സംവാദ പരിപാടി ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ഭാഗമായി ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നടന്ന ബ്ലോക്കുതല മത്സരം ചങ്ങനാശ്ശേരി ബ്രാഞ്ച് മേധാവി ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ വരയ്ക്കുന്നത് ശരിയല്ലെന്ന് വാദമുഖങ്ങൾ നിരത്തി വിദ്യാർഥികൾ. അതല്ല, നന്മയ്ക്കുവേണ്ടിയുള്ള നിയന്ത്രണങ്ങൾ വേണമെന്ന് മറുപക്ഷം. വാക്കുകളുടെയും ആശയങ്ങളുടെയും കൂട്ടപ്പൊരിച്ചിൽ എന്തായാലും കൈയടിനേടി... ഇടയ്ക്ക് പാട്ടും കവിതയുമായി കുട്ടികൾ വേദിയിലെത്തിയതോടെ സംവാദവേദി സർഗാത്മകവേദികൂടിയായി.
ഫെഡറൽബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ജില്ലയിലെ നാലാമത് ബ്ലോക്കുതല മത്സരംനടന്ന ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ മത്സരവേദിയായിരുന്നു രംഗം.
കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ് എന്ന വിഷയത്തിലായിരുന്നു സംവാദം. സമയപരിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ആശയങ്ങളും ആവിഷ്‌കാരങ്ങളും നിരത്തി അവരവരുടെ വാദങ്ങൾ അവതരിപ്പിച്ചു.

ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും ചങ്ങനാശ്ശേരി ബ്രാഞ്ച് മേധാവിയും മാനേജരുമായ ജോർജ് തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. റെജി പി.കുര്യൻ, മാതൃഭൂമി മാനേജർ മീഡിയ സൊലൂഷൻസ്(പ്രിന്റ്) ടോമി ജോസഫ്, എസ്.ബി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോബ്, എസ്.ബി.കോളേജ് എം.ബി.എ. വിഭാഗം ഡയറക്ടർ ഡോ. തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ.പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്
Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0, speak for India 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..