കൊച്ചി: കാല്പന്തിന്റെ താളമാണിപ്പോള്‍ ലോകത്തിന്. കേരളത്തിന്റെ ഹൃദയതാളവും അതിനൊപ്പമലിയുന്നു. നഗരവും നാട്ടിന്‍പുറവും മൈതാനങ്ങളും കവലകളുമെല്ലാം ആ താളത്തില്‍ ആറാടുകയാണ്. ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പ് ആവേശക്കൊടുമുടിയുടെ ഫൈനലിലേക്ക് അടുക്കുമ്പോള്‍ കേരളത്തിന്റെ ആ താളവും ആവേശ ദൃശ്യങ്ങളും കോര്‍ത്തിണക്കി മാതൃഭൂമിയും പ്രമുഖ ഹോം അപ്ലൈന്സസായ ഹയറും ചേര്‍ന്നൊരുക്കുന്നു ഒരു മ്യൂസിക്കല്‍ മാജിക്ക്. 'ഈ നാടിന് താളം ഫുട്ബോള്‍' എന്ന പരിപാടിയുടെ ഭാഗമായാണ് മാതൃഭൂമിയും ഹയറും ചേര്‍ന്ന് 'കാല്പന്തിന്റെ പുതുതാളം' അവതരിപ്പിക്കുന്നത്.
ഖത്തറില്‍ ലോകകപ്പിലെ ആദ്യറൗണ്ട് മത്സരങ്ങള്‍ തുടങ്ങിയത് മുതല്‍ കാല്‍പന്തിലെ കട്ട ഫാന്‍സിനെ തേടി കേരളത്തിലുടനീളം മാതൃഭൂമി ടീം സഞ്ചരിച്ചതിന്റെ താളമാണ് പുറത്തുവരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും മൈതാനങ്ങളിലും വലിയ സ്ക്രീനുകളില്‍ ഫാന്കൂട്ടം കളികാണുന്നയിടങ്ങളിലുമെല്ലാം അനുഭവിച്ചറിഞ്ഞ കാല്‍പന്താവേശം ദൃശ്യങ്ങളായും ശബ്ദങ്ങളായും പകര്‍ത്തുകയായിരുന്നു. *കേരളത്തിലുടനീളമുള്ള ഫുട്ബോള്‍ ആരാധകരുടെ ആര്‍പ്പുവിളികളും സംഭാഷണങ്ങളും ആവേശവുമാണിതിലുള്ളത്*. പുതിയകാലത്തിന്റെ ട്രെന്‍ഡിനൊപ്പം പന്തുതട്ടി, ഗാനമെന്നതിനേക്കാള് ഒരു മ്യൂസിക്കല്‍ വര്‍ത്തമാനമെന്ന പേരാണ് ഈ നാടിന്റെ താളത്തിന് ചേരുക.
Content Highlights: Mathrubhumi Football Anthem
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..